എന്റെ ജീവിതം എന്റെ രതികൾ
അവൾ വേഗം കുളിച്ച് ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു.
അപ്പോഴേക്കും മഴ ഒന്ന് അടങ്ങി.
അമ്മക്ക് പിന്നെ എന്നെ നോക്കൽ അല്ലായിരുന്നു പണി . അവളെ ആയിരുന്നു നോക്കുന്നെ.
എന്റെ തള്ളക്ക് ഇത് എന്ത് പറ്റി ?
എന്നെ വേണ്ടാതെ ആയോ ? എന്ന് പോലും എനിക്ക് തോന്നിപ്പോയി. ആ വിധത്തിലായിരുന്നു അമ്മയുടെ പെരുമാറ്റം.
കളി കഴിഞ്ഞ് വന്നിട്ടും അവളുടെ തല പിന്നേയും തോർത്തിക്കൊടുക്കുന്നു.. നെറുകയിൽ രസ്നാദി പൊടി വെക്കുന്നു..അവളെ സ്നേഹത്തോട ശുശ്രുഷിക്കുന്നപോലെ.. അവൾക്ക് ചൂട് ചുക്ക് കാപ്പിയും കൊടുത്തു..
അവളെ കാണാൻ നല്ല ഭംഗിയാണടാ… നിനക്ക് ചേരുന്ന പെണ്ണാടാ എന്ന് കാവ്യ എന്നോടും മറ്റു സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്തിരുന്നില്ല.. പക്ഷേ ഇപ്പൊ അത് സത്യമാണെന്ന് എനിക്ക് മനസിലായി.
അവളുടെ ഐശ്വര്യം നിറഞ്ഞ മുഖം ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസിൽ അപ്പോഴേക്കും ഒരു പ്രണയ പ്രളയം തന്നെ ഇരച്ചു വരാൻ തുടങ്ങി.
നാട് വലിയ ദുരന്തം നേരിടുമ്പോൾ എന്റെ മനസ് അവളിൽ ആയിപ്പോയി. അവൾക്ക് വേണ്ടി ഞാൻ അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്ന് ഓർക്കുമ്പോൾ അതും രാത്രി.. എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
ഉച്ചഭക്ഷണ സമയത്തും അവളെ ഊട്ടുന്ന കാര്യത്തിൽ അമ്മയും അച്ഛനും മത്സരിക്കുന്ന പോലെയാണ് തോന്നിയത്. ദേവിക അതൊക്കെ ആസ്വദിക്കുന്നതും കാണാമായിരുന്നു.