എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “ദേവികെ നീ… നാട്ടിലേക്ക് പോയില്ലെ.
“ഞാൻ…”
എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.
പിന്നെ അവളെ മേത്തുനിന്ന് വിടീപ്പിച്ചു.
“നീ എന്താടി ക്യാമ്പിലേക്ക് പോകാതെ..
ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ ”
അവൾ ഒന്നും മിണ്ടിയില്ല.
ഞങ്ങൾ നിന്നിരുന്ന വീട് പൂർണ്ണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങിത്തുടങ്ങി.
“ഇനി ഇവിടെ നിന്നാൽ സേഫ് അല്ലാ. നമുക്ക് പോകാം ”
എന്ന് പറഞ്ഞു.
“എനിക്ക് നിന്തൽ അറിയില്ലെടാ ”
ആദ്യമായി അവൾ എന്നോട് സംസാരിച്ചു.
കല്യാണ ദിവസം കാറിൽനിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.
എനിക്ക് പിന്നെ അപ്പൊത്തന്നെ ബുദ്ധിയുദിക്കുന്ന ആളായത്കൊണ്ട് ഞാൻ വേറെ ഒന്നും നോക്കിയില്ലാ.
ആ വീടിനുള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയുമായിരുന്നു. അതുകൊണ്ടാണ് അവൾക്ക് മുകളിലേക്ക് കയറാൻ കഴിഞ്ഞത്.
ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ടിന്നുകളൊക്കെ മുകളിൽ വന്നിട്ടുണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെല്ലാം അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക്ക് കൊടുത്തിട്ട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ..
“അത് കളയല്ലേ.. എന്റെ അച്ഛന്റെ ഫോണാണ്.”
ഞാൻ അത് ഒരു ടിന്നിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലേക്ക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയലും പിന്നെ ഒരു പേഴ്സും റെക്കോർഡ്സും ആണ് ഉണ്ടായിരുന്നത്.
രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് ഇട്ടശേഷം ഞാൻ അവളോട് പറഞ്ഞു.
” നമുക്ക് എന്നാൽ ഇറങ്ങിയാലോ.”
അപ്പോഴേക്കും ഞങ്ങളുടെ മുട്ടിനുതാഴെ വെള്ളവും നല്ല ഒഴുകുമായി.
ഒരു കറുത്ത ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ആ ചുരിദാറിന്റെ ഷാൾ എടുത്തു എന്റെ കൈയിലും അവളുടെ ബാഗിലും ഞാൻ കെട്ടി.
അപ്പോഴേക്കും നേരം വെളുത്തിരുന്നു. ആ കാഴ്ച്ചകണ്ടു ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.
ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റില്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥലവും കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്നുള്ള പേടി എന്നെ പൊതിഞ്ഞു.
അവൾ പറയാൻ തുടങ്ങി.
“ഹരി പേടിയാകുന്നടാ ”
നല്ല മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കിനിന്നശേഷം അവളോട് പറഞ്ഞു.
“മരിക്കുവാണേൽ ഒരുമിച്ച്..
വാ ഇറങ്ങാം ”
അത് കേട്ടത്തോടെ അവൾക്കും എന്തോപോലെ..
ആ നനഞ്ഞ ചുരിദാർ പൊതിഞ്ഞ ശരീരവും വെളുത്ത മുഖവും നനഞ്ഞു മഴയിലൂടെ വെള്ളം ഇറ്റ് വിഴുന്ന മുടിയുമായി എന്നെ നോക്കി നിൽക്കുന്ന അവളെയാണ് ഞാൻ കണ്ടത്.
ഞാൻ ഇവിടെ എത്തിയപ്പോഴുള്ള കാഴ്ച കണ്ടപ്പോൾ തന്നെ രാത്രി മുതൽ മഴ നനഞു പാവം ഇവിടെ കയറി ഇരിക്കുവാന്ന് എനിക്ക് മനസ്സിലായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല. അവളെയും കൊണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടി.
ബാഗിൽ നിറച്ച കുപ്പികളും ടിന്നും എല്ലാം അവൾക്ക് പൊങ്ങിക്കിടക്കാൻ സഹായിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ഞാൻ അവളെയും വലിച്ചുകൊണ്ട് നിന്തി.
കുറച്ച്നേരം ഞങ്ങൾ മരങ്ങളിൽ പിടിച്ചു നിന്ന് എന്നിട്ട് ക്ഷീണം മാറിയപ്പോൾ അവളെയും താങ്ങി നിന്തിക്കൊണ്ടിരുന്നു.
ഇവളെയും അന്വേഷിച്ചു ഞാൻ ഇത്രയും ദൂരം നിന്തിയെന്ന് ഓർക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
ഇടക്ക് ഞാൻ അവളെ നോക്കുമ്പോൾ അവൾ എന്നെത്തന്നെ നോക്കിയാണ് നീന്തുന്നത്. അവൾ എന്റെ തോളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
ഒഴുക്ക് കുടീട്ടുണ്ടെന്ന് എനിക്ക് മനസിലായി.
കാലും കൈയ്യുമൊക്കെ തളരുന്നപോലെ എനിക്ക് തോന്നി.
അവൾ കൈവിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽവന്നു.
ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്.
എന്റെ മസിലുകൾ കോച്ചിപ്പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യവും ഇല്ലാത്തവിധം മുഴുവൻ വെള്ളം.
മരണം ഉറപ്പായി എന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ തളർന്നു..
എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിപ്പോയി.
അവിടെ കണ്ട ഒരു വീട്ടിലെ രണ്ടാം നിലയിലേക്ക് ഞങ്ങൾ കയറി.
കുറച്ച്നേരം റസ്റ്റ് എടുകാം എന്ന് വിചാരിച്ചു. ഞാൻ തളർന്നവിടെ കിടന്നുപോയി.
ദേവിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് ഇരിക്കുന്നു.
“ഇനി ഒരുപാട് ദൂരം പോകാനുണ്ടോ?”
“അറിയില്ല.”
പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.
“ഒരു ടവർ കാണാൻ കഴിയുമോ എന്ന് നോക്കാം. അവിടെ ആണ് വണ്ടി വെച്ചേക്കുന്നത്. റോഡ് ഏതാ എന്ന് ഒന്നും കാണാനും കഴിയുന്നില്ല. എങ്ങോട്ട് ആണ് പോകേണ്ടത് എന്നും മനസിലാകുന്നില്ലല്ലോ ”
നല്ല മഴയുമാണ്. വെള്ളം വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നു. ഒഴുക്ക് കുറഞ്ഞു. ഇപ്പോൾ വെള്ളം ഉയരുകയാണെന്ന് മനസിലായി.
ഞാൻ പതുകെ എഴുന്നേറ്റു ആ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ഉള്ളിലേക്ക് കയറാൻ പറ്റിയ ഡോർ തുറക്കാൻ കഴിയുമോ എന്ന് നോക്കി. പക്ഷേ പൂട്ടിയിട്ടിരിക്കുകയാണ്.
വല്ലതും കഴിക്കാൻ അകത്തു ഉണ്ടാകുമോ എന്ന് നോക്കാൻ ആയിരുന്നു.
പിന്നെ എന്ത് ചെയ്യും എന്ന് പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തെ തെങ്ങിൽ തേങ്ങ കിടക്കുന്നു അതും വെള്ളത്തിന്റെ ലെവൽ ഉയരമുള്ള തെങ്ങും. ഞാൻ അതിൽനിന്ന് രണ്ട് കരിക്ക് പറിച്ചെടുത്തു.
ഇതെല്ലാം കണ്ടു ദേവിക തണുത്തു വിറച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു.
ആ വീട്ടിലെ ടൈൽസ് പൊട്ടിച്ചു അത് വെച്ച് കരിക്ക് പൊട്ടിച്ചു അതിലെ വെള്ളം കുടിക്കുകയും അതിന്റെ ഉള്ളിലെ സാധനം തിന്നുകയും ചെയ്തു ഞങ്ങൾ.
അപ്പോഴേക്കും ഞങ്ങൾ കയറിയിരുന്ന ഭാഗവും വെള്ളത്തിലായി.
എല്ലാ എനർജിയും സംഭരിച്ചു നിന്തൻ തയാറെടുത്ത ഞാൻ അവളെ നോക്കി. പെട്ടന്നായിരുന്നു എന്റെ ചുണ്ടിൽ അവളുടെ ചുടു ചുബനം.
ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ ചുംബനം എനിക്ക് കിട്ടുന്നെ.
അതിന് എന്തൊ ഒരു അസാദ്ധ്യ ഫീലിംഗ് പോലെ തോന്നി.
“എനിക്ക് നിന്നെ ഇഷ്ടമായിരുന്നടാ.
ഇനി എങ്ങും എത്താൻ കഴിഞ്ഞില്ലേ. ഞാനും നിന്റെ കൂടെ മരിക്കും.”
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു മുഖത്ത് മുഴുവൻ ചുംബിച്ചു.
കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
ഞങ്ങളുടെ അരക്ക് അപ്പുറം വെള്ളം എത്തിക്കഴിഞ്ഞിരുന്നു.
ഒരു പെണ്ണിന്റെ ചൂട് ചുംബനം കിട്ടിയതോടെ എന്റെ സിരകളിൽ പിന്നെ ആവേശത്തിന്റെ ഒരു പ്രവഹമായിരുന്നു.
അറബിക്കാടൽ നിന്തിക്കടക്കാൻ ഉള്ള എനർജി ആയിരുന്നു അവൾ ആ ചുംബനത്തിൽ കൂടി എനിക്ക് തന്നത് .
പിന്നെ ഒന്നും നോക്കിയില്ല. ന്തിക്കടക്കുവാൻ തന്നെ ഞങ്ങൾ ശ്രെമിച്ചു.
പൊങ്ങിക്കിടന്ന ഒരു വലിയ കന്നാസ് ഞങ്ങൾക്ക് സഹായമായി.
നീന്തലിനിടയിൽ ആ ടവർ കാണുകയും അങ്ങോട്ട് നിന്തിക്കയറുകയും ചെയ്തു.
ഞങ്ങളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നത്. അത്രയും നാൾ ശത്രുക്കളെപ്പോലെ ആയിരുന്ന ഞങ്ങളാ ണ് ആ നിമിഷങ്ങളിൽ മനസ്സ് മാറി ഒന്നായത്.
എന്റെ ബൈക്കിന്റെ ടയർ വരെ വെള്ളം കയറി നില്കുന്നുണ്ടായിരുന്നു. എന്തൊ ഭാഗ്യം മുങ്ങിയില്ല. ഞാൻ വണ്ടി ഉന്തി വെള്ളം ഇല്ലാത്തിടത്തേക്ക് മാറ്റിവെച്ച്, ഒരാശ്വാസം കിട്ടിയ രീതിയിൽ കുവി വിളിച്ചു. എന്നിട്ടവളെ നോക്കിയപ്പോൾ. ഞാനവളുടെ ബാഗിൽ കുത്തിനിറച്ച കുപ്പികൾ എടുത്തു കളയുക ആയിരുന്നവൾ.
അവളുടെ അഴക് ഞാൻ കണ്ടു.
നനഞ്ഞ് വെള്ളം ചാടുന്ന മുടിയും, കറുത്ത ചിരിദാറിൽ അവളുടെ ശരീരത്തിന്റെ ഷേപ്പും വ്യക്തമായി എനിക്ക് കാണാൻ കഴിഞ്ഞു.
നല്ല മഴയുപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു.
അവൾ ബാഗ് എടുത്തു എന്റെ അടുത്തേക്ക് വന്നു.
“എന്നെ എതെങ്കിലും ക്യാമ്പിയിൽ കൊണ്ട് വിട്ടേക്ക്..ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ”
അവൾ സന്തോഷംകൊണ്ട് എന്റെ മുഖത്തുനോക്കി പറഞ്ഞു.
തന്നെ കെട്ടിയ ആൾ ആണെന്നുള്ള ഒരു ഭാവവും അവൾ ആ വാക്കുകളിൽ എന്നോട് കാണിച്ചില്ല.
നല്ല മഴ എന്നെയും അവളെയും നനച്ചു കൊണ്ടിരുന്നു.
“നീ എങ്ങോട്ടും പോകുന്നില്ല.. എന്റെ വീട്ടിലേക്ക് വന്നാൽ മതി.”
“അത് ശെരിയാവില്ലടാ ”
“എന്ത് ശെരിയാകില്ലെന്ന് ?
നിന്റെ കഴുത്തിൽ നാട്ടുകാർ എല്ലാവരും കൂടി താലി കെട്ടിച്ചവനാ പറയുന്നേ വണ്ടിയിൽ കയറടി.. ഇല്ലേ സമാധാനം ഞാൻ പറയേണ്ടിവരും നിന്റെ നാട്ടുകാരോട്.”
അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ ആ മഴ നനഞ്ഞു എന്റെ ബൈക്കിൽ കയറി ഇരുന്നു. (തുടരും)
3 Responses
ആശാനേ ഇത്തിരികൂടി പെട്ടന്ന് ഭാഗങ്ങൾ ഇടാമോ?. സൂപ്പർ കഥയാണ്. അതുകൊണ്ടാണ് ഇത്രയും ആകാംഷ. ഒന്നും വിചാരിക്കരുത് ?????
Lag akallae broo Pettane idanae
Nalla story aann bro.ithra lag adippikkathe adutha part ittal nannayrnnu