എന്റെ ജീവിതം എന്റെ രതികൾ
അവളാണേൽ ഒന്നും മിണ്ടാതെ തല താഴ്‌ത്തി ഇരിക്കുന്നുണ്ട്. താലി അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ട്. സിന്ദൂരം ഒക്കെ നെറ്റിയിൽത്തന്നെയുണ്ട്.
അങ്ങനെ അവളുടെ നാട് വിട്ട് കുറെ അകലെ എത്തിയപ്പോൾ ഞാൻ വണ്ടി ഒന്ന് സൈഡ് ഒതുക്കിട്ട്.
“എന്താ മോളുടെ ഉദ്ദേശം.
വെറുതെ കാവ്യേടെ വാക്കും കേട്ട് നീ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വന്നതാ. നീ…ഒരു മാതിരി മറ്റേ പണിയാ കാണിച്ചേ.. എടി ഞാൻ പറഞ്ഞല്ലോ.. നിന്നോടൊക്കെ സ്‌നേഹം തോന്നണേൽ ഒരു ഇത് വേണം നിന്നോട്.
അവൾ ഒരു കല്യാണം മുടക്കി, എന്നെയും ചതിച്ചു കെട്ടി. എന്റെ ഭാവി നീ കളഞ്ഞില്ലേ.. അല്ലാ നിനക്ക് എപ്പോഴാ എന്നോട് ഇഷ്ടം എന്ന് പറഞ്ഞേ.
നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യം വരുന്നതാന്ന് ഞാൻ പറഞ്ഞിട്ടില്ലേ.
എന്തെടി.. നിന്റെ ചിലച്ചോണ്ട് ഇരിക്കുന്ന നാക്ക് എന്ത്യേ ഇറങ്ങിപ്പോയോ.”
എന്ന് നല്ല ദേഷ്യത്തിൽത്തന്നെ ഞാൻ ചോദിച്ചു..
അവളാണേൽ ഒന്നും മിണ്ടാതെ അതൊക്കെ കേട്ട്കൊണ്ട് ഇരുന്നു.
അങ്ങനെ ഞാൻ വണ്ടിയിൽ ഓരോന്നും എണ്ണി പെറുക്കി എന്റെ നാട്ടിൽ എത്താറായപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു.
ഞാൻ നിർത്തി. അവൾ ഡോറും തുറന്ന് പുറത്തേക്ക് ഇറങ്ങി ബാഗ് എടുത്തു ശേഷം.
“മതി..ഞാൻ അവളുമാരുടെ അടുത്തേക്ക് പൊക്കോളാം. നീ നിന്റെ വീട്ടിലേക് പൊയ്ക്കോ. പിന്നെ എന്റെ കാര്യം ഞാൻ നോക്കിക്കോളാം.”
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????