എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ഓടിയാലെന്ന് ഓർത്താണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ !!
നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ.. വഴിയൊന്നും അറിയാതെ. ഓടി വല്ല പൊട്ടക്കിണറ്റിൽ ചാടിയല്ലോ..
ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാർ.
ഞാൻ പെട്ടുപോയി എന്നുറപ്പായി.
എന്റെ മനസിൽ കാവ്യയെ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല നിമിഷത്തിലാണോ ഇവളെ അന്വേഷിക്കാൻ ഇറങ്ങിയത്.!!
രാവിലെയെങ്ങാനും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നേൽ ഇവളുടെ കല്യാണ സദ്യയും കഴിച്ചിട്ട് പോകാമായിരുന്നു.
ഇത് ഇപ്പൊ കഷ്ടകാലം എങ്ങനെയോ ചുറ്റിക്കറങ്ങി കൃത്യ ടൈമിൽ തലയിൽ വന്നു കയറിയല്ലോ എന്നാലോചിച്ചു കൊണ്ട് അമ്പലത്തിന്റെ നടയിൽവരെ എത്തി.
ഈ പെണ്ണ് ആണേൽ കൈയിൽ നിന്ന് വിട്ടിട്ടും ഇല്ല. കോളേജിൽ വല്ലതും ആയിരുന്നേൽ ഇവളുടെ കൈ ഞാൻ തല്ലി ടിച്ചേനെ. ഇവിടെ എങ്ങാനും വെച്ച് അങ്ങനെ ചെയ്താൽ നാട്ടുകാർ എന്റെ നടുവ് ഒടിച്ചുവിടും.
അപ്പോഴേക്കും ആ ചേട്ടൻ താലിയും തുളസി മാലയുമായി വന്നു തിരുമേനിക്ക് കൊടുത്തു. അയാളത് പൂജിച്ച് എന്റെ കൈയ്യിലേക്ക് തന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു നാട്ടിലെ എല്ലാവരും അവിടെ എത്തിയെന്ന് എനിക്ക് മനസിലായി.
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????