എന്റെ ജീവിതം എന്റെ രതികൾ
ഹോസ്പിറ്റലിലെ കാർ പാർക്കിൽ എത്തിയതും ഫോണിൽ അമ്മയുടെ കാൾ എത്തി.
ഞാൻ തപ്പിപ്പിടിച്ചു എടുത്തു.
“ഹലോ. “
എന്താമ്മേ?”
“നീ ഉറങ്ങിയില്ലേ?”
ഞാൻ ഇച്ചിരി നേരം മൗനം പാലിച്ചിട്ട്..
“ഉം..ഉറങ്ങാൻ കഴിയുന്നില്ല.”
“എന്നാ ഇങ്ങോട്ട് പോരെ.. ഇവിടെയും ഒരാൾക്ക് നിന്നെ കാണാതെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു..”
എനിക്ക് കാര്യം മനസിലായി.. ദേവൂട്ടിക്കും എന്റെ അതേ ഫീലിംഗ് ആണെന്ന്.!!
“ഞാൻ ഇവിടെ എത്തിയമ്മേ.. ദേ വരുന്നു.”
“എടാ കള്ളാ..ഉം വേഗം വാ..നേഴ്‌സിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.”
അവളെ കിടത്തിയിരിക്കുന്ന റൂമിലേക്കു ചെന്നപ്പോൾ എന്നേ നോക്കിക്കൊണ്ട് ചാരി ഇരിക്കുവാ ദേവൂട്ടി..
“ഓ എന്റെ പോന്നോ.. ഒരാൾക്ക് അവിടെ ഉറക്കമില്ലാ.. മറ്റേ ആൾക്ക് ഇവിടേം ഉറക്കമില്ലാ.. ഇവൾ ഉറങ്ങുമെന്ന് കരുതിയ എന്റെ ഉറക്കവും പോയി..
നീ നിന്റെ കെട്യോളെ ഉറക്കിക്കോ.. ഞാൻ ഇവിടെ ഈ ബെഡിൽ കിടന്നോളാം”
എന്ന് പറഞ്ഞു അമ്മ അടുത്ത ബെഡിൽ കിടന്നു പുതപ്പ് കൊണ്ട് മൂടി.
എന്നേ കണ്ടതോടെ പെണ്ണ് ബെഡ്ഡിന്റെ ഒരു സൈഡിലേക്കൊതുങ്ങി എന്നോട് അടുത്ത് വന്നു കിടന്നോളാൻ ആംഗ്യം കാണിച്ചു.
ഞാൻ അടുത്ത് ചെന്ന് ചാരിയിരുന്നു. ദേവൂട്ടി എന്റെ തോളിലേക്ക് ചാഞ്ഞ് ഉറങ്ങാൻ തുടങ്ങി. അവളെന്നോട് ഒരു കാര്യം പറഞ്ഞു.
“ഏട്ടൻ എന്നേ ഇനി തനിച്ചാക്കരുത്.. എനിക്ക് ഏട്ടനെ കാണാതെ ഇരിക്കാൻ വയ്യ..”