എന്റെ ജീവിതം എന്റെ രതികൾ
എന്നേ വെട്ടിമുറിച്ചു അങ്ങനെ ഹോസ്പിറ്റല്കാർ കാശുണ്ടാക്കണ്ട.. വേദന എന്താണെന്ന് അറിഞ്ഞാലല്ലേ എനിക്ക് അമ്മയാകാൻ യോഗ്യത ഉണ്ടാവൂ എന്ന് പറഞ്ഞവൾ എന്നേയും അമ്മയേയുമൊക്കെ ഉപദേശമായിരുന്നു. എന്റെ കൂടെക്കൂടി അവൾ എന്റെ സ്വഭാവം മുഴുവനും പഠിച്ചു. എന്നെപ്പോലെതന്നെ അവൾ കുരുട്ട് ബുദ്ധി ഉപയോഗിച്ച് എന്നെത്തന്നെ പണിയും !!.
ഇതൊക്കെ ഓർത്ത് കൊണ്ട് ഞാൻ കാറിൽ വീട്ടിലെത്തി. അച്ഛൻ വീട്ടിലുണ്ടെങ്കിലും എനിക്ക് എന്തൊ വലിയൊരു ഏകാന്തത അനുഭവപ്പെട്ട് തുടങ്ങി. ബെസ്സിൽ കിടന്നപ്പോൾ ഒരു കാര്യം മനസ്സിലായി.. അവൾ കൂടെയില്ലേ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ലെന്ന്…
ഞാൻ ഫോണെടുത്തു വിളിക്കാൻ നോക്കിയെങ്കിലും അത് അവളെക്കൂടി അസ്വസ്തയാക്കും എന്ന് കരുതി വേണ്ടാന്ന് വെച്ചു. തിരിഞ്ഞും മറിഞ്ഞു മൊക്കെ കിടന്നിട്ടും എനിക്ക് ഉറക്കം വരണില്ല. പിന്നെ ഒന്നും നോക്കിയില്ല.. അച്ഛനോട് കാര്യം പറഞ്ഞിട്ട് ഞാൻ ഹോസ്പിറ്റലേക്ക് വിട്ടു.
ശ്ശെടാ. അവളില്ലേ എനിക്ക് ഒന്നും ചെയ്യാൻപോലും കഴിയാതെ ആയിരിക്കുന്നല്ലോ.. എന്ന് മനസ്സിലോർത്തുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു.19വർഷം ഒറ്റക്കായിരുന്നു.. ഏകാന്തത ഏറെ ഇഷ്ടപ്പെടിരുന്ന ഞാനിപ്പൊ അവളില്ലേ ജീവിക്കാൻ പോലും കഴിയില്ല എന്ന സ്ഥിതിയിലായിരിക്കുന്നു.