എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ചിരിച്ചു.
അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഞാൻ നോക്കിയപ്പോൾ കാവ്യയായിരുന്നു.
എടുത്തതേ ഉള്ളൂ.. ദേവിക ത് ഫോൺ കൊടുക്കടാ എന്ന ഡയലോഗ് ആയിരുന്നു.
പിന്നെ അവരുടെ സംസാരമായി.
അമ്മ കാവ്യ വിളിച്ചുപറഞ്ഞിരുന്നു. ദേവികക്ക് വിശേഷമുണ്ടെന്ന്..
ദേവികയാണേൽ നാണത്തോടെ ആയിരുന്നു സംസാരം.
പിന്നീടുള്ള രാത്രികളിൽ കുട്ടിയെക്കുറിച്ചായിരുന്നു അവളുടെ സംസാരം.
അതൊക്കെ കേട്ട് ഞാനവളെ കെട്ടിപ്പിടിച്ചു കിടക്കും. എന്നിട്ടാലോചിക്കാറുണ്ട്. ഇവൾ എന്താ ഇങ്ങനെയൊക്കെ എന്ന്. വേറെ വല്ലവരുമാണേൽ നാല് വർഷം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറയും… പ്രസവിച്ചാൽ ഭംഗിപോകും എന്ന് പറഞ്ഞു അതിന് തയാറാവാത്ത ആളുകളുള്ള നാട്ടിൽ ഇവൾ എന്താ ഇങ്ങനെ ആയിപ്പോയെ..
അത് ഞാൻ ചോദിച്ചപ്പോൾ.. അത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞു അവളത് മൈൻഡ് ചെയ്തില്ല. പക്ഷേ എനിക്ക് കാര്യം മനസ്സിലായി.. കാവ്യേടെ ഒപ്പം തന്നെ നില്ക്കാനാണ് പുള്ളികാരിയുടെ ആഗ്രഹം..
രണ്ടാളും കോളേജിൽ വെച്ച് പണ്ട് വാത് വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ ഓർത്ത് ഞാൻ ചിരിച്ചു.
ആഴ്ചകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അവളുടെ വയറ് നന്നായി വലുതായി. ഒന്ന് പോയി സകാനിംഗ് ചെയ്താലോ എന്നാ ആലോചിച്ചപ്പോൾ എന്തെങ്കിലും പ്രശ്ന മുണ്ടെങ്കിൽ മാത്രം മതിയെന്ന് ഡോക്ടർ പറഞ്ഞു.