എന്റെ ജീവിതം എന്റെ രതികൾ
പിന്നെ എന്റെ കാര്യം.. ഞാനിവിടെ അടിച്ചു പൊളിച്ചു ദേവികേടെ പുറകിൽ തന്നെയുണ്ട്. ലോക്ഡൗണിന് മുന്നേ ഓൾ എന്റെ ജീവിതത്തിൽ വന്നില്ലേ ത്തെണ്ടിപ്പോയേനെ.
അടിച്ച് പൊളിച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴേക്കും എനിക്ക് 21വയസ്സായി. വിവാഹം നിയമാനുസൃതം രജിസ്റ്റർ ചെയ്യാൻ എനിക്ക് പ്രായപൂർത്തിയാവാൻ കാക്കുകയായിരുന്നു.
രെജിസ്റ്റർ ഓഫീസിൽ വെച്ച് ഞങ്ങൾ നിയമാനുസൃതം രെജിസ്റ്റർ ചെയ്തു. അവൾ ദേവിക ഹരിയായി.
ദേവികയും അമ്മയും ഡാൻസ് പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. ഞാൻ മുൻ വശത്ത് ബൈക്ക് തുടക്കുന്നു. അച്ഛൻ പുറത്തേക്ക് പോയേക്കുവാണ്.
യാദൃശ്ചികമായി അമ്മയുടെ ഉറക്കെയുള്ള വിളി..
“എടാ ഹരിയെ…..”
ആ അസാധാരണ ശബ്ദത്തിൽ എന്തോ കുഴപ്പം തോന്നിയ ഞാൻ ഓടി ചെന്നപ്പോൾ, നിലത്ത് അമ്മയുടെ മടിയിൽ ബോധമില്ലാതെ
കിടക്കുന്ന ദേവികയെയാണ് കണ്ടത്. ഞാൻ ഞെട്ടി.
“അവൾ തല കറങ്ങി വീണു…
ഹോസ്പിറ്റൽ പോകാടാ.”
അമ്മ ആകെ പേടിച്ചു.
ഞാൻ ടേബിൾ ഇരുന്ന വെള്ളമെടുത്ത് തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു.
ഉടനെ ഞാനവളെ പൊക്കിയെടുത്ത് കാറിലേക്ക് കയറ്റി.. അമ്മ അതിന് മുന്നേ കാറിലേക്ക് കയറിയതിനാൽ അമ്മയുടെ മടിയിൽ തല വെച്ച് അവളെ കിടത്തി.. ഹോസ്പിറ്റലിലേക്ക് പോയി.
പോകും വഴി അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയതും സ്ട്രെക്ചറിൽ കിടത്തി അവളെ ICU വിലേക്ക് കൊണ്ടുപോയി. അകത്തേക്ക് കയറാൻ പോയ അമ്മയോടും എന്നോടും പുറത്ത് വെയ്റ്റ് ചെയ്യു.. വിളിക്കാം.. എന്ന് പറഞ്ഞു.