എന്റെ ജീവിതം എന്റെ രതികൾ
അവളുടെ മടിയിൽ കിടന്നു അവൾ നോട്ട് വായിക്കുന്നത് കേട്ടു ഞാൻ പഠിക്കും..
ഇന്റേണൽ മാറ്റി വെക്കാൻ സെക്രട്ടറിയോട് സംസാരിക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു..
ഞാൻ ദേവൂട്ടിയെ നോക്കിയപ്പോൾ അവളും അവർക്ക് സപ്പോർട്ടാണ്.. ഞാൻ കോളേജ് സെക്രട്ടറിയെ വിളിച്ചു.. പക്ഷേ അവരും തേഞ്ഞിരിക്കുവാ.. പ്രിൻസിപ്പാൾ ആണ് തീരുമാനം എടുത്തതെന്ന് ..
ഞാൻ മീര ടീച്ചറെ വിളിച്ചപ്പോൾ.. ടീച്ചർ പറഞ്ഞത് ഡിപ്പാർട്മെന്റിന് വേണൽ എക്സാം ഡേറ്റ് മാറ്റാമായിരുന്നു പക്ഷേ മാറ്റില്ല എന്ന വാശിയിലാണ് HOD എന്നാ.
ഞാൻ അവരോട് പറഞ്ഞു നിങ്ങൾ പോയി hod യെ കണ്ടു പറയാൻ…
ഗൗരി എന്നോട് പറഞ്ഞു.
“നീയും വാടാ.”
പറഞ്ഞു തീരും മുമ്പ് ദേവികയും കാവ്യയും ഒരുമിച്ച് പറഞ്ഞു അത് വേണ്ടാന്ന്..
“അതെന്താ ദേവികേ ”
ഗൗരി ചോദിച്ചു.
“എന്നിട്ട് വേണം പുള്ളിടെ ശവ അടക്കുകൂടി കാണാൻ ”
എന്ന് പറഞ്ഞു കാവ്യാ ചിരിയോട് ചിരി.
hod ആയിട്ട് ഞാൻ പണ്ടേ ചേരില്ലെന്നറിയുന്നവരാണ് ദേവികയും കാവ്യയും.
അവർ പോയി ചോദിക്കാം എന്ന് പറഞ്ഞുപോയി.
“നിങ്ങൾ എന്താടോ എന്നേ വിടാത്തത്?”
ദേവിക തന്നെ പറഞ്ഞു.
“വെടി മരുന്നിന്റെ അടുത്തേക്ക് എന്തിനാ തീ കനൽ എറിയുന്നതെന്ന് ഓർത്തിട്ടാ..”
ബാക്കിയുള്ള പിള്ളേരൊക്കെ എക്സാം ടെൻഷൻ കാരണം ക്ലാസ്സിലേക്ക് പോയി. കാവ്യാ പതുക്കെ എഴുന്നേറ്റു.. ഒപ്പം ദേവികയും കൂടി വാർത്തമാനം പറഞ്ഞു അവരുടെ കൂടെ ക്ലാസിലേക്കും പോയി.