എന്റെ ജീവിതം എന്റെ രതികൾ
“എന്നാ പിന്നെ ഡയറക്ടായി വാങ്ങിക്കൂടെ ഞങ്ങൾക്ക്.”
“അത് വേണ്ടടീ. എന്റെ പേരിൽ വന്നിട്ട് അങ്ങോട്ട് എഴുതിത്തന്നാൽ പിന്നെ ഫാമിലി പ്രശ്നം വല്ലതും വന്നാലും നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ല.
നിന്റെ ഏട്ടനോട് പറഞ്ഞേരെ..അല്ലാ വേണ്ടാ ഞാൻ വിളിച്ചു വിശേഷം തിരക്കിക്കോളാം.”
“ആം ”
“ശെരി ടീ പിന്നെ വിളിക്കാം ”
ഞാൻ ഫോൺ വെച്ച് ദേവൂട്ടിയെ നോക്കി പറഞ്ഞു.
“ഇച്ചിരി നേരത്തെ പുള്ളിയെ കണ്ടിരുന്നേൽ ഈ പ്രശ്നം കുറച്ച് മുൻപ് തീർന്നേനെ.”
അവളും ചിരിച്ചു.
ഞാൻ വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. ദേവൂട്ടിയാണേൽ അവളുടെ ഇഷ്ട ഗാനങ്ങൾ ആസ്വദിച്ചു കാറിൽ ഇരുന്നു മുന്നിലുള്ള കാഴ്ചകൾ കാണുന്നു.
ഞാൻ എന്റെ കോളേജ് ലൈഫും ഇവളെ കുറിച്ചും ഓർത്തു..
കോളേജിൽ ആദ്യദിവസം തന്നെ വഴിയിൽ പഞ്ചറായി ബൈക്ക് ഉന്തിയപ്പോൾ കോളേജ് മൊത്തം മൂഞ്ചി എന്ന് കരുതിയ എനിക്കല്ലെ ഇവളെപ്പോലൊരു പെണ്ണിനെ കിട്ടിയത്.
എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ടെന്ന് പറഞ്ഞപോലെ. എന്നോർത്ത് ഞാൻ ചിരിച്ചു. അപ്പൊത്തന്നെ ദേവൂട്ടി എന്താണെന്നു ചോദിച്ചു.. പക്ഷേ ഒന്നുല്ല എന്ന് പറഞ്ഞു തലയാട്ടി വണ്ടി ഓടിച്ചു.
ഞങ്ങൾ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയുടെ ഡയലോഗ്.
“നിന്റെ കണ്ണനെ കണ്ണ് നിറച്ചു കണ്ടോടീ.”
“ആം അമ്മേ ”
പിന്നെ ദേവൂട്ടിയെ കൊണ്ട് വിശേഷമൊക്കെ പറഞ്ഞു അമ്മ കൊണ്ട് പോയി. എന്നോട് ഒരു മണ്ണാങ്കട്ട പോലും ചോദിച്ചില്ല.