എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “ഏട്ടാ സിന്ദൂരം ഇല്ല.. തൊടാൻ ”
“അതൊക്കെ അവിടെ കിട്ടും. ഞാൻ വാങ്ങി ചാർത്തിത്തരാം.”
അങ്ങനെ അവിടെ നിന്ന് റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ കാറിൽ കയറി. എന്നിട്ട് കാറിൽനിന്ന് ഞാൻ ഒരു ഐയ്ലെയ്നർ എടുത്തു അവളുടെ നേരെ നീട്ടി.
“എടി പെണ്ണേ.. നിന്റെ കണ്ണിന് ജീവനില്ല . ഒന്ന് വരച്ചു സെറ്റാക്കൂ.”
അവൾ ചിരിച്ചിട്ട്.
“ഇത് എന്തിനാ ഏട്ടാ വണ്ടിയിൽ ഇട്ടേക്കുന്നെ?”
“എന്റെ ദേവൂട്ടിക്ക് കണ്ണീർ ഒഴുകാൻ പ്രത്യേക കാരണങ്ങൾ ഒന്നും വേണ്ടല്ലോ. അപ്പൊ ഒരു സേഫിന് വേണ്ടി വണ്ടിയിൽത്തന്നെ ഇട്ടേക്കുന്നതാണ്.
കണ്ണെഴുതിയ എന്റെ ദേവൂട്ടിയെ കാണാനാണ് എനിക്കിഷ്ടം.”
അവൾ ചിരിച്ചിട്ട്.. അത് മേടിച്ചെഴുതി. അത് നോക്കിക്കൊണ്ടിരുന്നു ഞാൻ.
“ഹലോ….പോകാന്നെ…തൊഴുതിട്ട് നേരത്തെ തന്നെ വീട്ടിൽ എത്താനുള്ളതാ..അപ്പോഴാണ് ദേവൂട്ടിയുടെ ഭംഗി ആസ്വദിച്ചിരിക്കുന്നെ. വണ്ടി എടുക്ക് ഏട്ടാ.”
ഞാൻ ചിരിച്ചിട്ട് വണ്ടി എടുത്തു..
അവളെയും കൊണ്ട് കണ്ണനെ തൊഴുവിപ്പിച്ചു. പാവം എന്തെന്നില്ലാത്ത ആകാംക്ഷയായിരുന്നു. ഒരിക്കൽപ്പോലും അവൾ കരുതിക്കാണില്ല.. അവൾ സുമംഗലിയായി കണ്ണന്റെ അടുത്ത് എത്തുമെന്ന്.. അതും ഇത്രയും പെട്ടെന്ന് തന്നെ. അവൾക്കും എനിക്കും ശെരിക്കും തൊഴുവാൻ എന്നോണം കൃത്യമായി നടയ്ക്ക് മുൻപിൽ എത്തിയപ്പോൾ ക്യു ജാം ആയിപ്പോയി.