എന്റെ ജീവിതം എന്റെ രതികൾ
ചിറ്റ ഞങ്ങൾക്ക് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.. ഞാൻ പിന്നാലെ ചെന്നു.
“നിന്റെമ്മയുടെ വർണ്ണന കേട്ട് കേട്ട് എനിക്കവളെ കാണണമെന്നായി.. കുഞ്ഞിനെയും അവിടംവരെ വരുകാന്ന് പറഞ്ഞാൽ.. അത്രേം ദൂരമില്ലേടാ..”
“അതല്ലെ ഞങ്ങൾ ഇങ്ങോട്ട് പൊന്നേ.”
“നിന്റെമ്മ പറഞ്ഞത് ശെരിയാട്ടോ..
ഡാ.. അവളെ കണ്ടപ്പോ ഞാനും ഒന്ന് നോക്കിനിന്ന് പോയി. എങ്ങനെ കിട്ടീടാ ചെക്കാ അവളെ.”
അതൊന്നും കേൾക്കാതെ ദേവൂട്ടി വാവയെ എടുത്തുകൊണ്ട് ഹാളിൽ നടക്കുന്നുണ്ടായിരുന്നു.
“ഇങ്ങോട്ട് വന്നു കയറിയതാ. പിന്നെ വിട്ടില്ല.. അങ്ങ് കെട്ടി.”
“അവളെ ഇങ്ങോട്ട് വിളിച്ചേ.”
“ചിറ്റ വിളിച്ചോ.”
“എടി ദേവികെ….”
“ആ..”
അവൾ അങ്ങോട്ടേക്ക് വന്നു. ഒപ്പം കുഞ്ഞും. അവന് അങ്ങ് ദേവികയെ ഇഷ്ടപ്പെട്ടു പോയെന്ന് തോന്നുന്നു. അവളുടെ കൈയിൽ ഇരുന്നു കളിയും ചിരിയുമായി.
“അല്ലാ.. ചിറ്റപ്പൻ എപ്പോ വരും?”
“വരൂടെ.. ഇപ്പൊത്തന്നെ.”
“ഇതൊന്ന് നോക്കിയേരെ പെണ്ണേ. ഞാൻ പോയി കുളിച്ചിട്ട് വരാം “
എന്ന് പറഞ്ഞു ചിറ്റ അടുക്കളയിൽ നിന്ന് പോയി.
“ദേവൂട്ടി.”
“എന്നാ ഏട്ടാ?”
“ഇത് നിന്നെ പരീക്ഷിക്കുന്നതാ.”
അത് കേട്ടത്തോടെ ദേവൂട്ടി കുഞ്ഞിനെ എനിക്ക് തന്നു. അവൾ അടുക്കള ഏറ്റെടുത്തു. ചായ റെഡിയാക്കി കപ്പുകളിൽ പകർത്തിവെച്ചു… എന്നിട്ട് കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങി.