എന്റെ ജീവിതം എന്റെ രതികൾ
അവിടെ നിന്ന് മറൈൻ ഡ്രൈവിലെത്തി. കായൽ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ബെഞ്ചിലിരുന്നു.
അവൾ എന്റെ ഓരത്തിലേക്ക് ചാഞ്ഞു എന്റെ കൈ മുറുകെ പിടിച്ചു കായലിലെ ഒളപ്പാരാപ്പുകൾ കണ്ടിരുന്നു.
“അതേ ഏട്ടാ.”
“എന്താ ദേവൂട്ടി.”
“ഈ ദേവൂട്ടിയുടെ ഏത് രൂപ മാണ് ഏട്ടന്റെ മനസിൽ നിന്ന് മഞ്ഞു പോകില്ലെന്ന് ഉറപ്പുള്ളത്?”
“അതൊ..അത് ഏത് ആണെന്ന് വെച്ചാൽ.. ഞാൻ ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ മണ്ഡപത്തിൽ നിന്ന് ചാടി ഓടി കല്യാണവേഷത്തിൽ എന്റെ നേരെ പഞ്ഞുവരുന്ന നിന്നെയാ. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായിപ്പോയപ്പോൾ… ആ ഇമേജ് എന്റെ മരണം വരെ മനസ്സിലുണ്ടാകും..അല്ലാ ടീ.. നിനക്കങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?”
എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന ദേവൂട്ടി എന്റെ കൈയ്യിൽ പിടിച്ചു.
“ദേവൂട്ടി തോറ്റു എന്ന് കരുതിയ ഏത് സന്ദർഭം വന്നാലും അവിടെ എന്റെ ഏട്ടൻ എത്തും. അതിപ്പൊ കല്യാണമായാലും പ്രളയമായാലും.
ദേവൂട്ടി ശെരിക്കും പേടിച്ചത് പ്രളയം വന്നപ്പോഴാണ്. പേടിച്ചു വിറച്ചു ഇരുന്ന എന്റെ മുന്നിൽ നനഞ്ഞു ശുതുവിനെ കിഴടക്കി വന്നുനിൽക്കുന്ന രാജാവിനെപ്പോലെയുള്ള ആ നിൽപ്പു!! ആ ഇരുണ്ട വെളിച്ചത്തിൽ ഏട്ടന്റെ ആ മുഖം കണ്ടപ്പോൾ ഈ ദേവികക്കുണ്ടായ ആശ്വാസം.. അതൊന്നും വിവരിക്കാൻ ഈ ദേവൂട്ടിക്കറിയില്ല.