എന്റെ ജീവിതം എന്റെ രതികൾ
ദേവൂട്ടി “സോറി” എന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി..
അന്നേരം അമ്മ പറഞ്ഞു..
ഞാൻ നിന്നോട് പറയാനിരുന്നതാ ഇവളേം കൊണ്ട് ഒന്ന് കറങ്ങീട്ടൊക്കെ വരാൻ.. പഠിത്തത്തിന്റെ ടെൻഷൻ കുറയും. വീട് കോളേജ് എന്ന്ള്ള പതിവല്ലേ ഉള്ളൂ…”
എനിക്കും ദേവൂട്ടിക്കും സന്തോഷമായി.
“അതേ മോളെ.. ഇവൻ വല്ല തെമ്മാടിത്ത രോം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു എന്നോട് കള്ളം പറയുന്ന ആളാണ്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരൂടാ കുരുപ്പേ.”
അത് കേട്ട് ചിരിച്ചുകൊണ്ട് ഞാൻ മുൻ വശത്തേക്ക് ചെന്നു.
ബ്രേക് ഫാസ്റ്റ് കഴിച്ചശേഷം ഞങ്ങൾ റെഡി ആയി. പോകുന്ന വഴി കൊച്ചിയിൽ താമസിക്കുന്ന അമ്മയുടെ വകയിലുള്ള രണ്ട് കസിൻസിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞു.
ആ വീടുകളിൽ പോകാൻ എനിക്കും താല്പര്യമായിരുന്നു..
അമ്മയുടെ ഫസ്റ്റ് കസിനാണ് .. അവർക്ക് ചെറിയ ഒരു കുട്ടി ഉള്ളത് കൊണ്ട് കല്യാണത്തിന്റെ റിസ്പ്ഷനിൽ അവർക്ക് വരാൻ പറ്റിയിരുന്നില്ല..
അവർ എന്നെ മകനെപ്പോലെയാണ് കണ്ടിരുന്നത്..
കുട്ടികളില്ലാതെ ഒത്തിരി ദുഃഖിച്ചവരാണ്..
.ചികിത്സ ഒക്കെ നടത്തിയായിരുന്നു ഒരു കുട്ടിയെ കിട്ടിയത്.
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ കടൽ കാണാൻ ഇറങ്ങി തിരിച്ചു; അതും കാറിൽ.
അവൾ സാരിയാണ് ഉടുത്തത്. അമ്മയുടെ നിർബന്ധം കാരണമായിരുന്നത്..