എന്റെ ജീവിതം എന്റെ രതികൾ
പക്ഷേ നീ എന്റെ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി. അത് എനിക്കപ്പോൾ ആശ്വാസമായി.
പിന്നീട് കോളേജിൽ വരുമ്പോൾ നിന്റെ സ്വഭാവമൊക്കെ ആകെ മാറി. എനിക്ക് പതിയെ പതിയെ ഇഷ്ടമായി തുടങ്ങി.
അന്ന് നിന്നോട് കാറിലിരുന്നു പറഞ്ഞതെല്ലാം പിന്നീട് എന്റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. നിന്റെ സ്വഭാവം എനിക്ക് ഇഷ്ടമായിത്തുടങ്ങി.
വേറെ ഒന്നും അല്ല.. ഒരിക്കൽപ്പോലും നീ എന്റെ ഭാര്യ യാണെന്നുള്ള ഇത് എന്റെ അടുത്ത് നീ കാണിക്കുകയും ചെയ്തില്ല. എന്റെ വീട്ടിലേക്ക് ഇടിച്ചു കയറിയില്ല.
അതൊന്നുമല്ല എനിക്ക് നിന്നോട് ഇഷ്ടമാകാൻ കാരണം. എന്നെ സ്നേഹിച്ചവരൊക്കെ എന്റെ പണം കണ്ടിട്ടായിരുന്നു.
എന്നാൽ നീ കാവ്യ വഴി എന്നെ കണ്ട്രോൾ ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി.. കാവ്യ തന്നെ പലപ്പോഴും അത് എന്നോട് സൂചിപ്പിച്ചു.
പക്ഷേ പ്രളയ സമയത്ത് ഞാൻ വിചാരിച്ചത് നീ നാട്ടിലേക്ക് പോയിക്കാണും എന്നായിരുന്നു.
പക്ഷേ രാത്രി എനിക്ക് എന്തോപോലെയായി. നീ നാട്ടിലേക്ക് പോകുമോ എന്നുള്ള ഒരു ചോദ്യം ഡൌട്ട് ആയി എന്റെ ഉറക്കത്തെ കളഞ്ഞു. അന്വേഷിക്കാൻ നോക്കിയപ്പോൾ നിന്റെ ഫോൺ നമ്പർ ഇല്ല. പിന്നെ നമ്പർ സങ്കടിപ്പിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫ് എന്ന്. പിന്നെ അന്വേഷിക്കാൻ ഇറങ്ങി.
ആ കൊടും മഴയത്തു ഞാൻ ക്യാമ്പുകൾ കയറി ഇറങ്ങി അന്വേഷിച്ചു.. പക്ഷേ നിന്നെ എവിടേയും കണ്ടില്ല. എന്റെ ഹൃദയമിടിക്കൽ കുടുകയായിരുന്നു.