എന്റെ ജീവിതം എന്റെ രതികൾ
“ബാക്കി കൂടി പറ ഹരിയേട്ടാ.”
“ഈ പെണ്ണ് ഇന്ന് എന്നേ ഉറക്കില്ലെന്ന് തോന്നുന്നല്ലോ.
എനിക്കവിടെ നിന്ന് രക്ഷപ്പെടാൻ ഒരുപാട് ബുദ്ധി ഉദിച്ചതാ. പോലീസിനെ വിളിച്ചോ അല്ലങ്കിൽ എന്റെ അച്ഛനെ വിളിച്ചാൽ മതിയായിരുന്നു.
നിന്റെ നാട്ടുകാർ മൊത്തം വിചാരിച്ചാൽ പ്പോലും എന്നേക്കൊണ്ട് കെട്ടിക്കാൻ കഴിയില്ലായിരുന്നു.. പക്ഷേ നിന്റെ ആ പിടുത്തത്തിൽ ഞാൻ അങ്ങ് കിഴടങ്ങി പ്പോയി. പിന്നെ നിന്നെ കെട്ടാൻ നേരം എന്റെ കൈ വിറക്കുകയായിരുന്നു. ശത്രുവിന് എന്ത് പറ്റി എന്ന് അന്വേഷിക്കാൻ പോയ ആൾ ഇപ്പൊ ശത്രുവിനെ ഭാര്യയാക്കുന്നു.
അതും കല്യാണം കഴിക്കുന്നു.
അച്ഛനോ അമ്മയോ അറിഞ്ഞാൽ.. അവർക്ക് ഇഷ്ടമായില്ലെങ്കിൽ..
Tv യിൽ വാർത്തകൾ കേൾക്കുന്നപോലെ നിന്നെ അവർ അപയപ്പെടുത്തിയാലോ എന്ന് ഞാൻ ഭയന്നു. ഒപ്പം എന്റെ മനസ്സിൽ നിന്നോടുള്ള വിരോധം കെട്ടിക്കഴിഞ്ഞതോടെ വീണ്ടും ഉണരാൻ തുടങ്ങി.
അന്ന് തിരിച്ചു വരുമ്പോൾ ഞാൻ പറയാൻ പോലും ആഗ്രഹിക്കാത്ത വാക്കുകൾ നിന്റെ നേരെ ഞാൻ പ്രയോഗിച്ചു. ഒപ്പം ഭയം എന്നെ വേട്ടയാടി.
ട്രിപ്പ് പോയവൻ പെണ്ണിനെയും കൊണ്ട് വന്നേക്കുന്നു എന്ന് അറിഞ്ഞാൽ നിന്നെ ഇല്ലാതെയാകുമോ എന്ന് ഞാൻ പേടിച്ചു.
കാരണം ഒന്നും അല്ല.. ഒറ്റ മകൻ.. അവർ ആഗ്രഹിക്കാത്ത, ഒരു സമ്പത്ത് പോലും ഇല്ലാത്ത നിന്നെയും കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നാൽ എന്താകും എന്ന് ഞാൻ ഊഹിച്ചു.