എന്റെ ജീവിതം എന്റെ രതികൾ
അവിടെ ചെല്ലുമ്പോൾ നിന്റെ കല്യാണം ആണെന്ന് ഞാൻ അറിയുന്നു.
സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
എന്റെ ശത്രു ഇനി കോളേജിലേക്ക് കാണില്ല എന്നുള്ള സന്തോഷം .
നിന്റെ പതനം ആരംഭിച്ചു എന്ന് ഞാൻ സന്തോഷിച്ചു. അന്ന് കെട്ടാൻ വന്ന ചെറുക്കനെ കൂടി കണ്ടപ്പോൾ .. നിന്റെ ജീവിതം കോഞ്ഞാട്ടയായി എന്ന് ഞാൻ ഉറപ്പിച്ചു..പക്ഷെ..
ഇതെല്ലാം കെട്ടുകൊണ്ടിരുന്ന ദേവൂട്ടി..
“പക്ഷേ!!!!”
“പ്രണയം തോന്നാൻ അധിക നിമിഷമൊന്നും വേണ്ടാ എന്ന് ആരോ പറഞ്ഞത് സത്യം എന്നോണം. നിന്നെ ആ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ മനസ്സിലെ ശത്രുവിനോട് ഒരു പ്രണയം ഉദിച്ചു. പക്ഷേ കല്യാണം കഴിക്കാൻ പോകുന്നവളാണ് നീ എന്ന തിരിച്ചറിവ് ആ ചിന്തയിൽ നിന്ന്
എന്നെ മാറ്റി നിർത്തി.
ഞാൻ മാറി ആളുകളുള്ള സ്ഥലത്ത് നിന്നു..
പക്ഷേ നീ മണ്ഡപത്തിലേക്ക് പോകുമ്പോൾ എന്റെ മനസ് മൊത്തം ഇളക്കിമറിയുകയായിരുന്നു. ഒരു യുദ്ധം ആയിരുന്നു എന്റെ മനസ്സിൽ. നിന്നെ സ്വന്തമാക്കണമെന്നും.. നിന്നെ ആ ദുരന്തത്തിലേക്ക് എറിഞ്ഞിട്ട് പോകണമെന്നുമുള്ള രണ്ട് ചിന്തകളിൽ കിടന്നു യുദ്ധമായിരുന്നു മനസ്സിൽ.
ഒരു ദീർഘശ്വസം വിട്ട് കണ്ണ് തുറക്കുമ്പോൾ എന്റെ നേരെ ഓടി വരുന്ന ദേവൂട്ടിയെ ആണ് കണ്ടത്.
പിന്നെ നടന്നത് എന്നെക്കാൾ കൂടുതൽ ദേവൂട്ടിക്ക് അറിയാല്ലോ..അപ്പൊ ശെരി ഗുഡ് നൈറ്റ് കിടന്നു ഉറങ്ങാടി.”