എന്റെ ജീവിതം എന്റെ രതികൾ
ഇത്രയും നാൾ അന്ന് പ്രളയത്തിലാണ് ഇഷ്ടം തുടങ്ങിയത് എന്നല്ലേ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നത്. അത് കള്ളമായിരുന്നു എന്നിവൾക്ക് തോന്നിക്കാണും.
ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല.. പറഞ്ഞേക്കാന്ന് എന്റെ മനസ് പറഞ്ഞു.
“ദേവൂട്ടി ഞാൻ ഒരു കഥപോലെ അങ്ങ് പറയാം.”
“ആം..ദേവൂട്ടിക്ക് കഥ കേൾക്കുന്നത് വലിയ ഇഷ്ടമാണ് ഏട്ടാ.. വേഗം പറ.. എന്നിട്ട് ഉറങ്ങണം.”
അവൾ എന്റെ നെഞ്ചിൽ കൈ മുട്ട് കുത്തി എന്റെ കണ്ണിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
” എന്റെ ശത്രുവിനെ കാണാതെ ഇരിക്കുന്നത് എനിക്ക് കോളേജിൽ വിരസത ഉണ്ടാക്കിയിരുന്നു. എതിരാളികൾ ഇല്ലാത്ത കോളേജ് ലൈഫ് ബോറായി ത്തുടങ്ങി.
ഓണ സെലിബ്രേഷൻ സമയത്ത് സഹായം തേടി വന്ന ഒരാളെ ഞാൻ തിരിഞ്ഞുനോക്കിയില്ല എന്നത് എന്നേ വേട്ട അടുകയായിരുന്നു.. നീ പിന്നെ വരാത്തത് കണ്ടപ്പോൾ.
എന്റെ അച്ഛന്റെ അടുത്ത് ആര് സഹായം ചോദിച്ചുവന്നാലും അച്ഛൻ സഹായിക്കും.. പക്ഷേ ഞാൻ ആ ചെയ്തത് ഒട്ടും ശരിയായില്ല എന്ന് എന്റെ മനസിൽ തോന്നി തുടങ്ങി, നിന്നെ കാണാതെയിരുന്നപ്പോൾ.
പക്ഷേ എന്റെ ഉള്ളിലെ ആറ്റിറ്റ്യൂഡ് എന്നാഒരു സാധനമാണ് നിന്നോട് ശത്രുതയാക്കിത്തന്നെ നിർത്തിയത്. എന്റെ മനസിനെ ഒരു കല്ലാക്കിത്തന്നെ നിർത്തി.
എന്നാൽ കാവ്യ എന്ന മാലാഖ എന്നെ എന്റെ ശത്രുവിന് എന്ത് പറ്റി എന്നറിയാൻ ശത്രുവിന്റെ നാട്ടിലേക്ക് എന്നെ പറഞ്ഞു വിടുന്നു.