എന്റെ ജീവിതം എന്റെ രതികൾ
പലരും ഞങ്ങളെ പരിചയപ്പെടാൻ വന്നു. ഇത് ദേവികയാണോ എന്ന് പോലും അവർക്ക് വിശ്വസിക്കാൻ കഴിയില്ലായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അമ്മ പ്രസാദവുമായി വന്നു.
ഇപ്പൊ വരാം എന്ന് പറഞ്ഞു അമ്മ അച്ചന്റെ കൂടെ കാറിന്റെ അടുത്തേക് പോയപ്പോൾ..ഞാൻ അവളെയും വിളിച്ചു കൊണ്ട് നടയുടെ അടുത്ത് ചെന്നിട്ടു.. അവളെ ചേർത്തു പിടിച്ചിട്ട്..
കൃഷ്ണാ.. ഭഗവാനേ..അന്ന് ഇഷ്ടത്തോടെ ആയിരുന്നില്ല ഞാനിവളെ കെട്ടിയത്. എന്നാൽ ഇപ്പോൾ ഇവളെന്റെ ജീവനാണ്.. ഇവളെ എന്റെ കണ്ണിലെ കൃഷ്ണമണിപോലെ എന്റെ ഹൃദയം ഇടിക്കുന്നകാലം വരെ നോക്കിയിരിക്കും. ഇത് സത്യം.
എന്ന് മനസിൽ പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.
“ എന്റെ ജീവനാടി നീ. നീ ഇല്ലേ ഈ ഹരിയുമില്ലാ.”
അത് കേട്ടത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്ന് എന്നെ കെട്ടിപ്പിടിച്ചു.
“എനിക്കും..ഏട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല…”
ഞങ്ങൾ അവിടെ നിന്ന് യാത്രയായി.
ചേച്ചിയുടെയും ചേട്ടന്റെയും വീട്ടിലേക്ക്.
ഒരു ലക്ഷറി കാർ വീട്ടിലേക്ക് കയറി വരുന്നത് കണ്ടവർ നോക്കി നിൽക്കുന്നു.
ചേട്ടൻ വിറക് കീറുകയും ചേച്ചി അത് അടക്കി വെക്കുകയുമായിരുന്നു.. ചേച്ചിയുടെ ആൺ പിള്ളേരാണെന്ന് തോന്നുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു..