എന്റെ ജീവിതം എന്റെ രതികൾ
കരയുന്ന ഇവളെയും കൊണ്ട് ഞാൻ എങ്ങനെ കയറാനാണ്.
അവൾ സങ്കടങ്ങൾ എന്നോട് പറഞ്ഞു.
“ഏട്ടാ..ഏട്ടൻ എന്നേ കെട്ടി കൊണ്ട് പോകുമ്പോൾ ഞാൻ കണ്ണനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഏട്ടൻ എന്നെ സ്നേഹിക്കും, ഏട്ടൻ തന്നെ എന്നേയും കൈ പിടിച്ചു ഈ ക്ഷേത്ര നടയിൽ കൊണ്ട് വരും. അല്ലെങ്കിൽ ഈ ദേവിക എന്നേ ഈ ലോകം വിട്ട് പോയേനെ.”
ഞാൻ കൈ കൊണ്ടവളുടെ വാ മുടി.
“വേണ്ടാ ഇനി നീ ഒന്നും പറയണ്ട.. എല്ലാം ശെരിയായില്ലേ .”
അവൾ കണ്ണീർ തുടച്ചിട്ട് പറഞ്ഞു..
“വാ നമുക്ക് ഉള്ളിലേക്ക് കയറാം. തൊഴുതിട്ട് ഇവിടെ കുറച്ചു നേരം വന്നിരിക്കാം.”
“എന്നാ അങ്ങനെ ആവട്ടെ ദേവൂട്ടി.”
എന്നെ എഴുന്നേല്പിച്ച് .. അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി.
അമ്മയും അച്ഛനും ഉള്ളിൽ ഉണ്ടായിരുന്നു.
തിരുമേനി ഞങ്ങളെ കണ്ടു അത്ഭുതപെട്ടു.
ദേവികയെ കണ്ടതോടെ പിന്നെ അവളുടെ വിശേഷം അന്വേഷിക്കലായി തിരുമേനി.
അമ്മ അമ്പലം ചുറ്റിക്കാണാൻ തുടങ്ങി. ദൈവവിശ്യസം കുറച്ച് കൂടുതലാണ് അമ്മക്ക്. അതുകൊണ്ട് ടൈം എടുക്കുമെന്ന് എനിക്കറിയാമായിരുന്നു.
ഞാനും ദേവികയും ചുറ്റി തൊഴുത്ത ശേഷം ആ ആൽ ചുവട്ടിൽ വന്നിരുന്നു.
അവൾ കണ്ണനെ കാണാൻ വരുന്നതും.. കല്യാണദിവസത്തിലെ തലേ രാത്രി മുഴുവനും കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചതുമൊക്കെ അവൾ ഓർത്തെടുക്കുകയായിരുന്നു. ഏട്ടനെ കൊണ്ട്ത്തന്നത് കണ്ണനാണ് എന്നൊക്കെ എന്നോട് സംസാരിച്ചിരുന്നു.