എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ശ്രീക്കോവിലേക്ക് നോക്കിയിട്ട് തിരിഞ്ഞ് ദേവൂട്ടിയെ നോക്കുമ്പോൾ അവൾ കൈകൾ കൂപ്പി കണ്ണടച്ച് നിൽക്കുകയായിരുന്നു.
ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അവളെ തൊട്ടുണർത്താൻ തോന്നിയെങ്കിലും അവൾ ദൈവത്തോട് തനിക്ക് കിട്ടിയ സൗഭാഗ്യത്തിന് നന്ദി പറയുകയാണെന്നും അവളുടെ ആനന്ദമാണ് ആ കണ്ണിലൂടെ ഒഴുകിയിറങ്ങുന്നതെന്നും മനസ്സിലാക്കിക്കൊണ്ട് ഞാനും പ്രാർത്ഥിച്ചു നിന്നു.
അവൾ പ്രാർത്ഥന കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ അവളുടെ കലങ്ങിയ കണ്ണുകളെ നോക്കി നിൽക്കുന്ന എന്നെയാണ് കണ്ടത്.
“എന്താ ഏട്ടാ..കണ്ണൻ ഉള്ളിലാ.. അങ്ങോട്ട് നോക്കി തൊഴുന്നേ.”
“എന്തിനാ എന്റെ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു നില്കുന്നെ.”
“എന്റെയോ. ഏയ്.. ഇല്ലാ.” എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ടവൾ എന്റെ നെഞ്ചിലേക്ക് വീണു.
“എന്താ ദേവൂട്ടി.. ദേ അമ്മ കാണും. വാ വന്നു കണ്ണ് തുടച് സുന്ദരിക്കുട്ടിയായെ..
കണ്ണനെ കാണാൻ വന്നിട്ട് കിടന്നു കരയുവാ..വാ വന്നേ.”
അവളെയും കൊണ്ട് ഞാൻ ഇച്ചിരി മാറി ഒരു ആൽമരത്തിന്റെ ചുറ്റും കെട്ടിയ തിണ്ണയിൽ ഇരുന്നു. ദേവിക അപ്പോഴും എന്റെ നെഞ്ചിലേക്ക് തല ചായ്ച്ച്വെച്ച് വിതുമ്പുന്നുണ്ടായിരുന്നു.
അമ്മയും അച്ഛനും പുഷ്പാഞ്ജലി എഴുതിച്ചിട്ട് ഉള്ളിലേക്ക് കയറിപ്പോയിരുന്നു.