എന്റെ ജീവിതം എന്റെ രതികൾ
അത് കേട്ട് ദേവിക എന്നെ വേദനിപ്പിക്കാതെ നുള്ളി.
ആ ചേട്ടൻ ചിരിച്ചിട്ട്..
“ഇനി ഇതേപോലത്തെ ഒരു പെണ്ണ് ഈ നാട്ടിലെ ഇല്ലല്ലോ… ആകെ ഉണ്ടായിരുന്നതിനെയല്ലേ നിനക്ക് കെട്ടിച്ച് തന്നത്.”
ദേവിക എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..
ആ ചേട്ടൻ അച്ഛനോട് സംസാരിക്കാൻ തുടങ്ങി
ഇനി അമ്പലത്തിലേക്കാണ് പോകുന്നത്.. എന്നിട്ട് ആ ചേച്ചിയുടെ വീട്ടിലേക്ക് പോകാം.
ദേവിക അമ്മയുടെ ഒപ്പമാണ് ഇരുന്നത്..
അച്ഛനും കാറിൽ കയറി. ഞങ്ങൾ അമ്പലത്തിലേക്ക് പോയി.
അമ്പലത്തിൽ എത്തി.
വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.
ഞാൻ ദേവൂട്ടിയുടെ കഴുത്തിൽ താലി കെട്ടി നെറ്റിയിൽ സിന്ദൂരം അണിഞ്ഞു സുമംഗലിയാക്കിയ ക്ഷേത്രം.
അച്ഛനും അമ്മയും മുന്നേ ക്ഷേത്തിലേക്ക് പോയി. ദേവിക അവൾ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. എന്നിട്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു അമ്പലത്തിലേക്ക് നടന്നു.
പണ്ട് അവളെ കെട്ടാൻ നാട്ടുകാർക്കൊപ്പം ഈ അമ്പലത്തിലേക്ക് നടന്നപ്പോൾ അവൾ അന്നേരം എന്റെ കൈയിൽ എങ്ങനെ മുറുകെ പിടിച്ചോ അതേമാതിരി ആയിരുന്നു ഇപ്പോഴുമവളുടെ പിടുത്തം.
അന്ന് ഞാനവളെ മുറുകെ പിടിച്ചിട്ടില്ലായിരുന്നു.
ഇന്ന് എന്റെ പിടുത്തവും അവളുടെ പിടുത്തം പോലെ ഒപ്പത്തിന് മുറുക്കിത്തന്നെ ആയിരുന്നു.
അമ്പലത്തിന് പുറത്ത് കൽ വിളക്കിന്റെ അടുത്ത് എത്തിയപ്പോഴാണ് ഞങ്ങളുടെ കൈ വിട്ടത്. അത് അവിടെ നിന്ന് അകത്തിരിക്കുന്ന ചൈതന്യത്തെ തൊഴാൻ വേണ്ടി..