എന്റെ ജീവിതം എന്റെ രതികൾ
“നിനക്ക് ഇപ്പൊ ദേവൂ എന്ന് പേര് വന്നോ?”
അവൾ ഡോറിന്റെ അടുത്ത് നിന്ന്.
“ഇഷ്ടമുള്ളവർ എന്നെ എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കും.
അമ്മയുടെ ദേവൂ.
ഹരി ഏട്ടന്റെ ദേവൂട്ടി.
എനിക്ക് ഇഷ്ടം ഏട്ടന്റെ ദേവൂട്ടി ആകാനാണ്.”
എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് വിട്ടു.
ഞാൻ കാവ്യയെ വിളിച്ചു ഇന്ന് കോളേജിൽ വരില്ലെന്നും. അവളോട് ക്ലാസ്സിൽ ഞങ്ങളുടെ സസ്പെൻസ് പറഞ്ഞോളാനും പറഞ്ഞപ്പോൾ നിങ്ങളുടെ മുന്നിൽവെച്ച് പറയാനാണ് ഇഷ്ടമെന്ന് പറഞ്ഞവൾ ചിരിച്ചു.
ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക് ഫാസ്റ്റ് കഴിച്ചു. പിന്നെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഷോറൂമീന്ന് വണ്ടി കൊണ്ട്ത്തന്നു. അമ്മ കീ മേടിച്ചു എനിക്ക് തരും എന്ന് കരുതിയ എനിക്ക് തെറ്റി. അമ്മ ദേവികമോളുടെ കൈയിലേക്ക് കീ കൊടുത്തിട്ട്..
“മോളെ ഇത് ഇനി നിങ്ങൾക്കുള്ളതാ.”
അവൾ കീ എന്റെ കൈയിലേക്ക് തന്നു.
ഞങ്ങൾക്കെല്ലാവർക്കും വണ്ടി ഇഷ്ടപ്പെട്ടു. എല്ലാവരും കയറി ഒന്ന് ചുമ്മാ റൗണ്ടടിച്ചിട്ട് വണ്ടി കാർപോർച്ചിൽ കയറ്റിയിട്ടു.
ദേവികയ്ക്ക് ഇത്രയും വിലകൂടിയ വണ്ടിയിൽ ഇരിക്കുമ്പോൾ എന്തോ പോലെയാണ്..പാവം ഇത് വരെ ആഢംമ്പരത്തോടെ ഒരു ദിവസം പോലും ജീവിച്ചിട്ടില്ല.
പലപ്പോഴും ഞാൻ അവളെക്കൊണ്ട് പർച്ചേസിന് പോകുമ്പോൾ വില കുറഞ്ഞതെ അവൾ എടുക്കാൻ നോക്കൂ. അത് അവളുടെ കഴിഞ്ഞു പോയ കാലത്തുനിന്ന് പഠിച്ചതാകും. അതൊക്കെ മൊത്തം മാറ്റിയെടുത്തവളെ സെറ്റാക്കണം.