എന്റെ ജീവിതം എന്റെ രതികൾ
“ഉം. എന്നാൽ ഒരു അരമണിക്കൂർ കൂടി തരാം. എന്നിട്ട് ഏട്ടൻ എഴുന്നേറ്റില്ലേ ദേവൂട്ടി പിണങ്ങും കെട്ടോ.”
“താങ്ക്സ് ദേവൂട്ടി.”
ഞാൻ പുതപ്പ്മുടി വീണ്ടും കിടന്നു.
പക്ഷേ 7മണിക്ക് എഴുന്നേക്കാൻ മറന്നു പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ബക്കറ്റ് വെള്ളവുമായി നിൽക്കുന്ന ദേവികയെയാണ് കണ്ടത് .. പിന്നെ ഒന്നും നോക്കിയില്ല.. ചാടി എഴുന്നേറ്റു ടോയ്‌ലറ്റിലേക്ക് ഓടി. ഒപ്പം അവൾ കൈയിൽ പിടിച്ചുകൊണ്ടിരുന്ന ബക്കറ്റും വെള്ളവുമായി.
ഫ്രക്ഷായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ചിരിച്ചുകൊണ്ട് ബെഡിൽ ഇരിക്കുന്ന ദേവികയെയാണ് കണ്ടത്…
“അമ്മയുടെ ഓഡർ ആയിരുന്നു.. എഴുന്നേറ്റില്ലേ വെള്ളം കോരിയൊഴിക്കാൻ.”
“ഞാൻ ചിരിച്ചിട്ട് അവളെയും കെട്ടിപ്പിടിച്ചു ബെഡിലേക്ക് കിടന്നു.”
“വിട് ഏട്ടാ….അമ്മ വിളിക്കും.”
“ഇന്ന് ഈ വീട്ടിൽ പുതിയ ഒരു ആൾ കൂടി വരാൻ പോകുവാ.”
അവൾ അശ്ചര്യത്തോടെ എന്നോട് ചോദിച്ചു.
“ആര്?”
“നമുക്ക് സഞ്ചരിക്കാൻ ഒരു പുതിയ കാർ.. ഇന്നലെ അച്ഛൻ പറഞ്ഞതാ. നിന്നോട് ഇന്നലെ പറയാൻ ഞാൻ മറന്നു പോയി.”
“അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ ഏട്ടാ”
എന്ന് പറഞ്ഞവൾ ചിരിച്ചു.
അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ.
“ദേവൂ……..”
“ആ…. അമ്മേ.. ദേ വരുന്നു..മാറി നിൽക്കടാ…”
എന്ന് പറഞ്ഞു എന്നെ തള്ളിമാറ്റി എഴുന്നേറ്റു.