എന്റെ ജീവിതം എന്റെ രതികൾ
“ആരാടാ?”
അപ്പോഴേക്കും ഞാൻ ഓണത്തിന് വാങ്ങിക്കൊടുത്ത കസവു സെറ്റ്സാരി ഉടുത്ത് ബാഗുമായി ദേവിക ഇറങ്ങിവന്നു. ഞാൻ അവളുടെ കഴുത്തിൽ പണ്ട് കെട്ടിയ ചരടിലെ താലി സൂര്യ പ്രകാശത്തിൽ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ടായിരുന്നു. അവൾ അത് ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു. അന്ന് കാറിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ അവൾ കഴുത്തിൽനിന്നാ താലി വലിച്ചു പറിക്കുകയോ എന്റെ നേരെ എറിയുകയോ ചെയ്തില്ല… പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടാലും ഇത് മാത്രം കൈയിൽ നിന്ന് പോകരുതെന്ന് കരുതി സുരക്ഷിതമായി വെച്ചു. നെറ്റിയിൽ ചെറുതായി ഒരു സിന്ദൂര രേഖയും വരച്ചിട്ടുണ്ട്. കാവ്യയാണ് എല്ലാം ചെയ്യിപ്പിച്ചതെന്ന് എനിക്ക് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം അവളുടെ മാസ്റ്റർപീസാണ് സാരി ഉടിപ്പിക്കൽ.
ഓണം വന്നാൽ അവൾക്ക് ചാകരയാണ്. സാരി ഉടുപ്പിച്ചു കൊടുത്തു പൈസ വാങ്ങുന്ന ആളായിരുന്നു പണ്ട്.
“ദേ വരുന്നു.”
“ആര് ദേവികയോ!!!”
“അതേ..ദേവിക ഹരി.”
പിന്നെ ഒന്നും അവരോട് പറയാൻ പറ്റിയില്ല. : അപ്പോഴേക്കും ദേവികവന്നു.
“പോയാലോ ഏട്ടാ.”
കാവ്യാ മുകളിൽ ജനലിൽകൂടി ഓൾ ദി ബെസ്റ്റ് എന്ന് കൈകൊണ്ട് കാണിച്ചു.
ഞാൻ അവളുടെ ബാഗ് എടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ച്. എന്നിട്ട് അവളെയും കയറ്റി. അവൾ എന്റെ തോളിൽ കൈ വെച്ച്..സൈഡിലേക്ക് തിരിഞ്ഞിരുന്നു