എന്റെ ജീവിതം എന്റെ രതികൾ
അത് പറയുമ്പോൾ എന്റെ തുടയിൽ സ്വയം അറിയാതെ ഞാൻ തിരുമ്മിപ്പോയി.
“എന്ത് പറ്റി?”
“യെ.. ഒന്നൂല്ലടാ.”
“ഉം. നന്നാവാനായിരിക്കും പ്ലാൻ. ദേവികയുടെ കൂടെ കൂടിയപ്പൊ ഞങ്ങളെ ഒന്നും വേണ്ടാല്ലോ.”
“ഒന്ന് പോടെ.”
ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് ഫ്രക്ഷാവാൻ പോയി. ഫുഡും കഴിച്ചു. ഡ്രൈവർ ചേട്ടന്റെ അടുത്ത് ചെന്ന് സംഭവം സെറ്റാക്കി. രാത്രി വണ്ടി നിർത്തി കിളിടെ കൈയിൽ കൊടുത്തു വിടാം.. വിന്റോയിലൂടെ സാധനം വാങ്ങിക്കൊളണമെന്ന് പറഞ്ഞു.
അങ്ങനെ യാത്ര തുടങ്ങി. ദേവികയാണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവിക്ക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടമാണെങ്കിലും എനിക്ക് കണ്ടതൊക്കെ വീണ്ടും കാണുന്നത് വിരസതയായിരുന്നു. പക്ഷേ അവൾ ഉള്ളത്കൊണ്ട് എനിക്കത് മറികടക്കാൻ കഴിഞ്ഞു.
രാത്രിയായി. സാധനം കിട്ടിയതിൽ അവർക്ക് സന്തോഷമായി..
ഞാൻ ദേവികയുടെ ഒപ്പവും.
തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
അവളെ വീട്ടിലേക്ക് കൊണ്ട് വരാനായിരുന്നത്. ഒരു പനി വന്നിട്ട്പോലും എന്നെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് വെച്ച് മിണ്ടാതെയിരുന്നു പണി വാങ്ങിക്കുന്നവളാണവൾ. പ്രളയത്തിലും അവൾ ഇതേ രീതിയാണ് കാണിച്ചത്.
ഇനിയും ഇവൾക്ക് എന്തെങ്കിലും വന്നാൽ ഇതേ രീതി തുടരും. അതുമല്ലാ ഹോസ്റ്റൽ വാർഡന് ഡൌട്ട് ആയിത്തുടങ്ങി എന്ന് ദേവിക പറയുകയും ചെയ്തു. അതൊന്നും കൂടാതെ അമ്മയുടെ ആഗ്രഹവും. ഇനി താമസിച്ചാൽ ഞാൻ വെറും പൊങ്ങാൻ ആണെന്ന് വിചാരിച്ചു അമ്മ ഇവളുടെ വീട് തേടി ഇറങ്ങുകയും അവസാനം അത് വലിയ പണിയാകുന്ന അവസ്തയും വരും.. അപ്പൊ അതിനേക്കാൾ നല്ലത് വീട്ടിലേക്ക് വിളിച്ചു കൊണ്ട് ചെല്ലുന്നതാണ്.