എന്റെ ജീവിതം എന്റെ രതികൾ
അതും പറഞ്ഞു അവൾ സൊള്ളിക്കൊണ്ടിരുന്നു.
ഇവൾക്ക് ഇത് തന്നെയാണോ പണിയെന്ന് ഞാൻ സ്വയം ചോദിച്ചു.
ഞാൻ അവിടെ അടുത്തുള്ള ഹോട്ടലിൽ നിന്നും ഇഡലിയും സാമ്പറും വാങ്ങി.
കാവ്യാക്ക് കൊടുത്തിട്ട് അവളും ഞാനും ഒരുമിച്ച് കഴിച്ചു.
“നല്ല ടേസ്റ്റ്.”
“എന്നാ എന്റെ ശ്രീമതി തന്നെ കഴിച്ചോ.”
“അയ്യോ..അങ്ങനെ അല്ലാ.”
“പിന്നെ.”
“ഏട്ടന്റെ കൂടെ ഇങ്ങനെ കഴിക്കുന്നതിന് നല്ല രുചി എന്നാ.”
അത് കേട്ട് കാവ്യാ.
“മതിടി… മതിടി..ഇനി സോപ്പിട്ടവനെ കുളിപ്പിക്കല്ലേ.”
ഇത് കേട്ട് ദേവിക.
“നീ നിന്റെ കെട്യോന്റെ കാര്യം അനോഷിച്ചാ മതി..ഇത് ഞങ്ങളുടെ കാര്യം.”
“ഓ.. ഞാൻ ഒന്നിലും ഇടപെടാൻ വരുന്നില്ല. നിന്റെ കെട്യോനെ നീ തന്നെ നോക്കിക്കോ.”
“അങ്ങനെ വാ എന്റെ കാവ്യക്കുട്ടി.”
ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞു..ടീച്ചറെ വിളിച്ചു.
അപ്പോഴാണ് അമ്മ ദേവികയെ വിളിക്കുന്നത്.
“എടാ മിണ്ടാതെ യിരിക്കണം അമ്മയാണ് വിളിക്കുന്നെ.”
അവൾ ഫോൺ സ്പീക്കറിൽ ഇട്ട് ബെഡിൽ വെച്ച്.
“ഹലോ.. ദേവികമോൾ അല്ലെ?”
“അതേമ്മേ.”
“ ടൂർ എങ്ങനെയൂണ്ട് ”
ഞാൻ മനസിലോർത്തു…
രാവിലെ തന്നെ എന്നെ വിളിക്കാതെ അമ്മ ദേവികയെ വിളിക്കുന്നുണ്ടല്ലോ. ഇപ്പൊ എനിക്ക് ഒരു വിലയുമില്ലേ. ഇനി ഇവളെക്കൊണ്ട് വീട്ടിൽ ചെന്നാൽ എന്നെ അമ്മ കറിവേപ്പിലേടെ വിലയേ തരുവൊള്ളായിരിക്കും..