എന്റെ ജീവിതം എന്റെ രതികൾ
ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുത്തു അവളും മടുത്തു ഞാനും മടുത്തു.
സമയം 4:30 ആയപ്പോൾ ഞാനവളോട് പറഞ്ഞു “ഈ സാരി നീ സൂക്ഷിച്ചു വെക്കണം. കാരണം വേറൊന്നുമല്ലാ ഞാൻ എന്റെ സ്വന്തം പൈസക്ക് വാങ്ങിയതാ.”
“എങ്ങനെ?”
“അച്ഛനും അമ്മയും അറിയാതെ, പാർട്ട് ടൈം ജോലിക്ക് പോയി. ആ പൈസ ആയിരുന്നു നീ ഉടുത്തത്. അതുമല്ല.. എന്റെ ജീവനായ നിന്നെ കെട്ടിയിട്ട് വർഷം രണ്ടാകാൻ പോകുന്നു. അതിന്റെ
ഓർമ്മയ്ക്കാണ് ആ സാരി…
എന്നും വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഏറ്റവും കൂടുതൽ ചോദിക്കുന്നത് നിന്നെയാണ്. എന്റെ പെണ്ണിനെ.
ഇപ്പൊ നിന്നെ ഈ വേഷത്തിൽ കണ്ടാൽ അമ്മ നിന്റെ വീട്ടിൽവന്നു പെണ്ണ് ചോദിക്കാൻ അച്ഛനെയും എന്നെയും നിർബന്ധിച്ചു സമ്മതിപ്പിക്കും.”
“എടാ അമ്മയോട് കാര്യം പറഞ്ഞാലോ ?
അമ്മ ഇടക്ക് എന്റെ വിട്ടുകാരെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഞാൻ അപ്പൊ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറുവാ. എനിക്ക് വയ്യ ഇനി അമ്മയെ..”
“നീ വിഷമിക്കണ്ട ഇപ്പൊ എനിക്ക് 20വയസ്സ് ആയില്ലേ ഇനി കുറച്ച് മാസം കൂടി അങ്ങ് ക്ഷമിക്ക് എന്റെ ദേവൂട്ടി.”
“ഉം. എന്നാ ഞാൻ പോകുവാ.. കാവ്യ വരുന്നുണ്ട്. അവളുടെ കൂടെ ഹോസ്റ്റലിലേക്ക് പൊക്കോളം.”
കാവ്യാ വന്നു. ഞങ്ങൾ ഒരുമിച്ച് ഒരു സെൽഫി എടുത്തു. കുറച്ച് നേരം സംസാരിച്ചശേഷം അവൾ പറഞ്ഞു.