എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ആ ചേട്ടന് പൈസ കൊടുത്തു. ആരാണെന്ന് ചോദിച്ചപ്പോൾ കൂടെ പഠിക്കുന്നതാ. ഞാൻ കാരണം അവളുടെ സാരിയിൽ കറയായി എന്നും അതുകൊണ്ട് വാങ്ങിക്കൊടുക്കുന്നതാണെന്നും കള്ളം പറഞ്ഞു. ഇല്ലേ അപ്പൊത്തന്നെ ആ ചേട്ടൻ അച്ഛനെ വിളിക്കും.
ഇച്ചിരിനേരം കഴിഞ്ഞപ്പോൾ എന്റെ പെണ്ണ് സാരി ഉടുത്തുകൊണ്ട് ദേ വരുന്നു.
കുറച്ച് നേരം അവളെ നോക്കി നിന്ന് പോയി. അവൾ വന്നു തട്ടിവിളിച്ചപ്പോഴാണ് ആ നിൽപ്പിൽനിന്ന് ഞാൻ മോചിതനായത്.
വർണ്ണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. പണ്ട് അവൾ കല്യാണ മണ്ഡപത്തിലേക്ക് വന്നപ്പോൾ കണ്ടതാ സാരിയുടുത്തു. അന്ന് അവൾ എന്റെ മനസിൽ കയറിപ്പോയതാ. എന്നാൽ അന്ന് അവളുടെ മുഖത്ത് സന്തോഷം ഇല്ലായിരുന്നു. ഇന്ന് അവളുടെ മുഖം സന്തോഷംകൊണ്ട് തുളുമ്പി നില്കുന്നു. ഒരുത്തനും അവളെ നോക്കാതെ ഇരിക്കില്ല എന്ന് എനിക്ക് മനസിലായി.
സാരി ഉടുപ്പിച്ചുകൊടുത്ത ചേച്ചിക്ക് ഞാൻ 500രൂപ കൊടുത്തു. എന്നിട്ട് ആ ചേട്ടനോട് യാത്ര പറഞ്ഞിറങ്ങി.
പോകുന്ന വഴി അവൾക്ക് കുറച്ച് മൂല്ലപൂവ് വാങ്ങി തലയിൽ വെച്ച് കൊടുത്തു.
എന്നെയും ദേവികയേയും കണ്ടതോടെ ക്ലാസ്സിലുള്ള എല്ലാവരും നോക്കിനിന്ന്.
ആരോ ഒരാൾ പറഞ്ഞു.. prefect ജോഡി എന്ന്.
ഞങ്ങൾ ഓണം ആഘോഷിച്ചു. സെൽഫി എടുത്തും ഫോട്ടോ എടുത്തും മടുത്തു. കാവ്യയാണേൽ ഫോട്ടോ എടുത്തു അവളുടെ ഏട്ടന് അയക്കൽ തന്നെ.. പിന്നെ ഞങ്ങൾ ഒരുമിച്ച് നില്കുന്നത് എല്ലാം എടുത്തു. അതൊക്കെ
ഞങ്ങളുടെ രണ്ട് പേരുടെ പേർസണൽ മെയിലേക്ക് അയച്ചിട്ടു..