എന്റെ ജീവിതം എന്റെ രതികൾ
എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്നെനിക്ക് മനസിലായി. എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിനുണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കിത്തന്നതാ.. തനിക്ക് ഒത്ത ഒരു എതിരാളി എന്നപോലെ.
അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ടുണ്ട്.
പിന്നെ ഞാൻ നിന്നില്ല. എന്റെ ഭാര്യ പറഞ്ഞതല്ലെ എന്ന് ഓർത്ത് വീട്ടിലേക്ക് പോയി.
വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത് അമ്മയുടെ കൂടെ കൂടി, പറമ്പിൽ വിറക് ഓടിക്കാനൊക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ ആന്നെ കാണും. രണ്ടാൾക്കും ഒരു ദിവസംപോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും. അജ്ജാതി അട്രാക്ക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക്കൂ.. ഇല്ലേ ഒരു രാത്രി മതി അച്ചൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവികക്ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.
രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു.
കാവ്യാ ആണേൽ ഓൺലൈനിൽ പോലും കാണാനില്ല. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത്കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു.
പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യ വന്നിട്ടില്ല. അവൾ വരാത്തത് കാരണം എനിക്ക് എന്തൊ പോലെ..