എന്റെ ജീവിതം എന്റെ രതികൾ
പാവം ചെറുപ്പം മുതലേ മനസിൽ കൊണ്ടു നടന്നവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ പോകുന്നു.
“എടി ദേവികയെ നീ വല്ലതും കേട്ടോ.”
“ഉം ”
അപ്പൊ തന്നെ ദേവിക പറഞ്ഞു.
“ഒരു കല്യാണം കൊളമാക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരിക്കുമ്പോൾ കാവ്യാമോൾ എന്തിന് പേടിക്കണം.
നമുക്ക് മൊത്തം കൊളംതോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കിക്കൊടുക്കടാ അവന് ”
“എങ്ങനെ?”
“നീ ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”
ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. അവളെ വിളിച്ചുകൊണ്ട് വന്നു.
ദേവിക കാവ്യക്ക് മോട്ടിവേഷൻ കൊടുത്തു.
ഞാനാണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.
തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യ എന്നെ മൈൻഡ് ചെയ്യാതെ ഫുൾ പവറിലാണ് പോകുന്നെ.
ഞാൻ ദേവികയെ വിളിച്ചു.
ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.
“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാനുള്ള പോക്ക് ആണ് ”
“എന്ത്?”
“അപ്പൊ ശെരി മോനെ. ഇന്ന് മോൻ പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട. വേഗം വീട്ടിൽ പോ… പോ.
ഇവിടെ ഇരുന്നാൽ നീ അവന്മാരുടെ കൂടെക്കൂടി ചിത്തക്കുട്ടി ആയിപ്പോകും.”
എന്ന് പറഞ്ഞു എന്നെ തള്ളി ആതള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യയെ വിളിച്ചു പോയെക്കരുത് എന്നും പറഞ്ഞു.