എന്റെ ജീവിതം എന്റെ രതികൾ
അതേടി കാവ്യേ.. നീ യാണ് ഇതിനൊക്കെ നിമിത്തം ..
അതേ.. കാവ്യേ.. നീ എന്റെ മനസ്സറിഞ്ഞാ ഹരിയെ പറഞ്ഞയച്ചതെന്നാ ഞാൻ വിശ്വസിക്കുന്നത്.. സത്യം പറഞ്ഞാ എനിക്ക് ഹരിയെ നേരത്തെ തന്നെ ഇഷ്ടമായിരുന്നു. കഴിഞ്ഞ വെക്കേഷന് ഞാൻ വീട്ടിലേക്ക് പോകും മുന്നേ ഹരിയോടത് പറയാൻ ശ്രമിച്ചതാ.. പക്ഷെ, അന്ന് ഹരി എന്നോട് കലിപ്പിലായതിനാൽ എന്നെ കേൾക്കാൻ തയ്യാറായില്ല..
ദൈവ നിശ്ചയം എന്നൊന്നുണ്ടല്ലോ.. അതാണ് അന്ന് സംഭവിച്ചത്. ഇപ്പോ ഹരിയുടെ അമ്മ എന്നെ പ്രേമിച്ച് സ്വന്തമാക്കാൻ ഹരിയെ പ്രേരിപ്പിക്കുന്നു.. ഇതൊക്കെ ദൈവ നിശ്ചയം തന്നെയാണ്.
കാവേ.. നീ ആണ് എന്നെ രക്ഷിച്ചേ.നിനക്ക് ഹരിയെ പറഞ്ഞയക്കാൻ തോന്നിയില്ലായിരുന്നെങ്കിൽ…
എന്ന് പറഞ്ഞുകൊണ്ട് അവൾ കാവ്യയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
കാവ്യാ ആകെ ഞെട്ടിപ്പോയി.
ഞാനൊരു സിനിമാക്കഥയാണോ കേട്ടത്.. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. കാവ്യ പറഞ്ഞു.
അല്ല കാവ്യേ.. സത്യം മാത്രമാണ് നിന്നോടിപ്പോ പറഞ്ഞത്..
ദൈവം എനിക്ക് വേണ്ടി നിന്നിലൂടെ പ്രവർത്തിക്കുകയായിരുന്നു.. എന്ന് പറഞ്ഞു ദേവിക കരഞ്ഞു. (തുടരും)