എന്റെ ജീവിതം എന്റെ രതികൾ
ഇപ്പൊ എന്റെ കൂടെ നടക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷവും, സന്തോഷത്തോടെയുള്ള വർത്താനമൊക്കെ കേൾക്കുമ്പോൾ എനിക്ക് അത്ഭുതമാകുവായിരുന്നു.
ഇത്രയുംനാൾ ഇവൾ എന്റെകൂടെ കോളേജിൽ ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടിട്ടില്ലാ ഇവളുടെ ഇത്രയും സന്തോഷം നിറഞ്ഞമുഖം. ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിലെത്തി.
“എന്താടാ ബാഗ് ഒക്കെയായി?”
“അത് എന്റെ മോളൂസിന് ഹോസ്റ്റൽ ഫുഡ് ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് വന്ന ഇഡലിയും സാമ്പാറുമുണ്ട്. കഴിക്ക്..”
“വേഗം എടുക്കടാ.. എനിക്ക് നിന്റെ അമ്മച്ചിയുടെ ഫുഡ് ഇഷ്ടപ്പെട്ടു പോയതാടാ ”
അവൾക്കത് എടുത്തു കൊടുത്തു ആർത്തിയോടെ അവളത് കഴിക്കുകയാണ്. അവളുമാർ വരുന്നതിന് മുൻപ് തന്നെ കഴിച്ച് തീർക്കാൻ..
“ഇന്നാ കുറച്ച് വെള്ളം കുടിക്ക്..ഇല്ലേൽ തൊണ്ടേ ക്കുടുങ്ങും ”
അവൾ അത് തിന്ന്കൊണ്ട് ചിരിച്ചു.
“അതേ നമ്മുടെ കല്യാണക്കാര്യം ഒന്നും അവർ അറിഞ്ഞിട്ടില്ല.. പിന്നെ വലിയ സീനൊന്നും ഉണ്ടായില്ലല്ലോ.”
“ഉം . . “
ഞാൻ പറഞ്ഞിട്ടുമില്ലാ. പിന്നെ ആ വീഡിയോ കണ്ടതോടെ നിന്നെ ഇഷ്ടമാണെന്ന് സമ്മതിക്കേണ്ടി വന്നു.”
അവൾ കഴിച്ചു കഴിഞ്ഞു. ഞാൻ കൊണ്ട് വന്ന വെള്ളത്തിൽ തന്നെ കൈയും വായും കഴുകി.
“നിന്റെ അമ്മച്ചിയുടെ ഇഡലി..എന്റെ പൊന്നേ പൊളിച്ചു.. ഒരു രക്ഷയുമില്ലാ.”