എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
അവൾക്ക് എന്നോടുള്ള ഓരോ പെരുമാറ്റവും എന്നെ വല്ലാതെ മാറ്റിക്കൊണ്ടിരുന്നു.
പതിയെ അ പഴയ അലക്സ് അകാൻ ഞാൻ ശ്രമിച്ചു.. പക്ഷേ, ഉള്ളിൽ ഒരു വിങ്ങലായി പപ്പയും മമ്മിയും എന്റെ സ്വപനത്തിൽ വന്നുകൊണ്ടിരുന്നു.
കാലം മായ്ക്കാത്ത മുറിവില്ലാന്ന് പറയാറില്ലേ..എന്നാൽ എന്റെ മുറിവ് ഉണങ്ങമെങ്കിൽ അവരെ കൊന്നവരെ കണ്ട് പിടിക്കണം.
ഈ ദിവസങ്ങൾ കൊണ്ട് ഞാൻ സൂസമ്മയുമായി ഒത്തിരി അടുത്തു.
ഇപ്പോൾ എനിക്ക് അവളോട് പറയാൻ പറ്റാത്ത അത്ര ഇഷ്ടം തോന്നിത്തുടങ്ങി.
പക്ഷേ അത് എന്ത് വികരമാണെന്ന് മാത്രം എനിക്ക് അറിയില്ല !!.
ഒന്നെനിക്കറിയാം.. എനിക്കവളോട് പ്രണയത്തിനുമപ്പുറം എന്തോ ആണ് !!
പിന്നെയും എന്റെ ജീവിതത്തിൽ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഇപ്പോൾ എന്റെ നടത്തം വോക്കിങ് സ്റ്റിക്കിന്റെ സപ്പോർട്ടിലാണ്.
ഞാൻ വീണു പോകാതെ.. താങ്ങായി..അവൾ എന്റെ കൂടെയുണ്ട്.
എന്നാലും എന്റെ മനസ്സിൽ ആ ആക്‌സിഡന്റ് തന്നെയായിരുന്നു.
എനിക്ക് ബോധം തെളിഞ്ഞപ്പോൾ.. പോലീസ് തെളിവെടുപ്പിന് വന്നപ്പോൾ ഞാൻ ഒന്നുംതന്നെ പറഞ്ഞില്ല.
ഉറങ്ങിപ്പോയി എന്ന് മാത്രം പറഞ്ഞുള്ളൂ.
എന്ത് കൊണ്ടെന്നാൽ എനിക്കവനെ വേണം.
എന്റെ പപ്പ യേയും മമ്മിയേയും കൊന്നവനെ !!
അതൊരു ആക്സിഡന്റ് അല്ലെന്ന്, ആ ലോറി നേരെ പാഞ്ഞ് വരുന്നത് കണ്ട എന്റെ കണ്ണുകൾ ഇപ്പോഴും പറയുന്നു… എന്നാൽ ആരാ ? എന്തിനാ? എന്ന് മാത്രം എനിക്ക് അറിയില്ല…