എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു.
അന്നും പതിവ് പോലെ ബിജോയ് ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ആ ദിവസങ്ങൾ കൊണ്ട്, അനുവിൻ്റെയും അമ്മയുടെയും മേലെയുള്ള എൻ്റെ കാഴ്ച്ചപാട് മുഴുവൻ മാറിയിരുന്നു.
അന്ന് ഞങ്ങൾ സ്കൂൾ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അനു എന്നോട് കാര്യമായി എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു മുഖവുരയുടെ ആവശ്യം ഇല്ലാതിരുന്നിട്ടും അവൾ അങ്ങനെ പറയാൻ എന്താണ് കാരണമെന്ന് എനിക്ക് മനസിലായില്ല.
അമ്മ അന്ന് നേരത്തെ വന്നു. എന്തോ ഒരു കേസിലെ പ്രതിയെ പിടികിട്ടി. അതിൻ്റെ ഓട്ടത്തിലായിരുന്നമ്മ.
പ്രതിയെ സ്റ്റേഷനിലെ പരിപാടിയൊക്കെ നേരത്തെ അവസാനിപ്പിച്ചാണ് ആള് വീട്ടിലേക്ക് വന്നത്..
അമ്മ റൂമിലേക്ക് കയറിയപ്പോൾ ഞാനും അനുവും അവിടേക്ക് പോയി.
ഞാൻ: അമ്മേ..നേരത്തെണല്ലോ. ആകെ ക്ഷീണമാണല്ലോമ്മേ..
അമ്മ: മ്മ്.. നല്ല ഓട്ടത്തിലായിരുന്നു.
അനു: വല്ല തല്ലും പിടിയും ഉണ്ടായോ.
അമ്മ: ആ…. അത് തന്നെ ആയിരുന്നു. കേരളത്തിൽ കഞ്ചാവ് മൊത്തമായി സപ്ലെചെയ്യുന്ന ഒരു ബോൺ ക്രിമിനലാണവൻ.
ഞാൻ: ഇടിച്ചോ അവനെ.
അമ്മ: മ്മ്…. അവനെ ഞങ്ങൾ പഞ്ഞിക്കിട്ടു.
അനു: അമ്മേ നമുക്ക് ഇന്ന് സിനിമക്ക് പോയാലോ.
അമ്മ: ഞാൻ ഇല്ല മോളെ.. തീരെ വയ്യാ.
അനു: അമ്മ പോയി ഒരു കുളി കുളിച്ചു വാ. അപ്പോ ഉഷാറാവും.