എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
നീ വേണം എല്ലാം നോക്കാൻ.. കൂടത്തില്‍ ഉള്ളവരെയും.
ഡോക്ടര്‍ ക്യാഷ് എല്ലാം സെറ്റില്‍ ആക്കി ഓരാഴ്ചയ്ക്കുള്ളില്‍ വീട്ടിലെ ഞങ്ങളുടെ മുഴുവന്‍ ബാധ്യതയും, എല്ലാം.
കടം മാത്രം ഒരു 10 ലക്ഷത്തിന്റെ അടുത്തു വരും.. അതും തീര്‍ത്ത് സെറ്റില്‍ ആക്കി.
വീട്ടില്‍ ചോദിച്ചാല്‍ എന്നോട് പറയാന്‍ പറഞ്ഞു:
ഒരു മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ എനിക്ക് ജോലി കിട്ടിയെന്ന്..പിന്നെ, പെട്ടെന്ന് എനിക്ക് വരാന്‍ പറ്റത്തില്ല.. കൂടെ കമ്പനി ഞങ്ങളുടെ ബാധ്യതയും ഏറ്റെടുക്കുകയാണെന്ന് ആ പണം കൊണ്ടാണ് നമ്മുടെ ബാദ്ധ്യതകൾ തീർക്കുന്നതെന്ന്.
അവര്‍ പറയുന്ന നാള്‍ വരെ അവിടെ പണിയെടുക്കണം. കടം എല്ലാം തീര്‍ത്താലും അവരുടെ എഗ്രിമെന്റ് പ്രകാരം വര്‍ക്ക് ചെയ്യണം. അത്രയും കാലം ലീവ് ഒക്കെ കമ്പിനി തരുമ്പോള്‍ മാത്രമായിരിക്കും. അത് സമ്മതിക്കണം.. അമ്മേ..
അവസാനം, മനസ്സില്ലാതെ മനസ്സോടെ അമ്മ സമ്മതിച്ചു.
എന്റെ പരീക്ഷ കഴിഞ്ഞ് പോയാല്‍ മതിയെന്നമ്മ പറഞ്ഞു. അതിനൊന്നും നിൽക്കാനാവില്ലെന്നും ഓൺ ലൈനായി എക്സാം എഴുതാനാകുമെന്നും അതിനുള്ള സൗകര്യം കമ്പനി ഒരുക്കുമെന്നും പറഞ്ഞമ്മയെ ബോദ്ധ്യപ്പെടുത്തി.
അമ്മയ്ക്ക് അറിയത്തില്ലല്ലോ.. എന്നെ ഞാനാക്കുന്ന ലോകത്തിലേക്കാണ് എൻ്റെ യാത്രയെന്ന്..
കുറ്റം പറയരുതല്ലോ.. പെൺവാണിഭം ഹൈടെക് ബിസിനസ്സാണെന്നും. അതിൽ പെട്ട് പോകുന്നവർ പലരും അവരുടെ യൗവ്വനം ഊറിഞ്ഞീരും വരെ ആ പെൺവാണിഭ സംഘത്തിൻ്റെ അടിമകളായി ജീവിക്കേണ്ടി വരുകയും പിന്നീട് ജീവിതം ദുരിത പൂർണ്ണമായി തീരുന്നതുമാണ് കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുള്ളത്.