ആയിടക്കാണു ദീപാവലി അവധിക്കു ഞാൻ ചെന്നൈയിലെ പുതിയ വീട്ടീലെത്തുന്നത്. നഗര പ്രാന്തത്തിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ഇരുനിലക്കെട്ടിടമായിരുന്നു അത്. അച്ചനന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. എന്നെ കണ്ടതും സുമ ഇലക്ട്രിസിറ്റി റീഡിങ്ങെടുക്കാൻ വരുന്നയാളെ കണ്ട പോലെയുള്ള ഒരു പരിചയം കാണിച്ചു കൊണ്ടു പറഞ്ഞു.
അമ്മേ… ഇതാ അമ്മയുടെ മകൻ വന്നിരിക്കുന്നു.
അമ്മയുടെ സ്വീകരണം കഴിഞ്ഞു വെറുതേ വീടെല്ലാം ഒന്നു ചുറ്റി നടന്നു. ജനലുകളിൽ കർട്ടൻ തൂക്കിയും നിലത്ത് കാർപ്പറ്റുകൾ വിരിച്ചും വീട് രണ്ടാഴ്ച്ച കണ്ടതിനേക്കാൾ മോടിയാക്കിയിരിക്കുന്നു. മുകളിലെ മുറിയിലാണു സുമയുടെ പഠനം. ഉറക്കം താഴെയും. മുകളിലെ ഹാളിനെ പിറകിലായി ഒരു ബാൽക്കണിയുണ്ട്.
ഗ്രില്ല്സും കർട്ടനുമിട്ട അവിടെ അധികം തുറക്കാറില്ല. പുകവലിക്കാൻ പറ്റിയ ഒരു രഹസ്യ സങ്കേതമായി ഞാനതിനെ കണ്ടു. കർട്ടൻ മാറ്റി നോക്കിയാൽ തൊട്ടൂ താഴെയായി അടുത്ത വീടിൻറെ ടെറസ്സ് കാണാം. ചുറ്റിലും ചെറൂതും വലുതുമായി പരന്നു കിടക്കുന്ന വീടുകൾ.
വൈകുന്നേരം പുറത്തു പോയി മടങ്ങുമ്പോൾ പത്തു മണീ കഴിഞ്ഞിരുന്നു. ഭക്ഷണം കഴിഞ്ഞു ഒരു സിഗരറ്റു വലിക്കാമെന്നു കരുതി മുകളീലേക്കു പോയി. സുമയെ താഴെ കാണാത്തതിനാൽ മുകളീലായിരിക്കുമെന്നു കരുതി.
4 Responses