എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
ചന്ദ്രു ഈ കാര്യം വീട്ടിൽനിന്ന് പുറപ്പെടും മുൻപ് അന്വേഷിക്കാത്തതിൽ എനിക്ക് ദേഷ്യം വന്നു.
ഞങ്ങൾ അമ്മായിഅമ്മയെ അവിടെ അഡിമിറ്റ് ചെയ്തു. അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം അവിടെ വെച്ചു. പിന്നെ ആ ഹോസ്പിറ്റലിലുള്ള കുളി മുറിയിൽ കയറി ഞാനും ചന്ദ്രുവും കുളിച്ചു ഫ്രക്ഷായി. ഡ്രസ്സ് മാറി.
ഞാൻ ഒരു ചുവന്ന സാരിയും ചന്ദ്രു ജീൻസും ഷർട്ടുമാണ് ഇട്ടത്. ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.
ചന്ദ്രു എന്നെയുംകൊണ്ട് ആ ഹോസ്പിറ്റലിൽ നിന്ന് കുറച്ച് ദൂരെയുള്ള ഒരു ഇന്റർനാഷണൽ ഹോട്ടലിലേക്കാണ് പോയത്. ഞാനും ചന്ദ്രുവും ഹോട്ടലിലെത്തി, വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല വസ്ത്രം ധരിച്ച ഒരു പുരുഷനും സ്ത്രീയും ചേർന്ന് ഞങ്ങളെ ആ ഹോട്ടലിലേക്ക് സ്വാഗതം ചെയ്തു.
അതെല്ലാം കണ്ട് ഞാൻ അമ്പരപ്പോടെ നിന്നു. അവിടെ അപ്പോൾ എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു..
ഞാനും ചന്ദ്രുവും ആ ഹോട്ടലിലേക്ക് കയറി. റിസപ്ഷനിസ്റ്റ് ഞങ്ങളെ സ്വാഗതം ചെയ്തു,
“വെൽക്കം മിസ്സിസ് & മിസ്റ്റർ ചന്ദ്രശേഖർ, നല്ലൊരു ഹണിമൂൺ ആശംസിക്കുന്നു.”
അത് എനിക്ക് ശരിക്കും ഞെട്ടലായിരുന്നു, അത് കേട്ടപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു.
അപ്പോഴാണ് ഹോട്ടലിലെ വെയിറ്റർ അവിടേക്കു വന്നത്. അയാൾ വന്നയുടേനെ എന്നോട്,