എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അപ്പു ഞെട്ടി എഴുന്നേറ്റു.
അഞ്ജലി ഒരു സെറ്റ് സാരിയായിരുന്നു ഉടുത്ത് നിന്നത്ത്. സ്വർണക്കസവുള്ള സാരി.
സ്വർണനിറത്തിലുള്ള ഒരു ബ്ലൗസും വൈരനേക്ലേസും അണിഞ്ഞ അവൾ പതിവിലും സുന്ദരി ആയെന്ന് അപ്പുവിന് തോന്നി.
അവളുടെ കൈയിൽ ഒരു കപ്പ് ആവി പറക്കുന്ന ചായ ഇരുപ്പുണ്ടായിരുന്നു.
ഏതോ ക്ഷേത്രത്തിലെ ദേവി തനിക്കു ചായയുമായി രാവിലെ എത്തിയെന്ന് അപ്പുവിനു തോന്നി.
അവൻ അവളെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇട്ടു.
അവളുടെ പവിഴചുണ്ടുകളിൽ അവൻ ഇറുക്കി ചുംബിച്ചു.
‘
ദേ ചെക്കാ, വ്രതം മുടക്കേണ്ട.’
‘എനിക്കിനി കാത്തിരിക്കാൻ വയ്യ.’
‘ശ്ശോ ഇന്നു വൈകുന്നേരം കൂടി കാത്തിരുന്നാൽ മതിയെന്നേ..’
അഞ്ജലി പെട്ടെന്നെഴുന്നേറ്റു തന്റെ സാരിയിലെ ചുളിവുകൾ നിവർത്തി.
‘പോ, പോയി കുളിക്ക്’
അവൾ അവനെ കുളിമുറിയിലേക്കു തള്ളിവിട്ടു.
അപ്പും അഞ്ജലിയും കൃഷ്ണകുമാറിനും സരോജയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴേക്ക് തുലാഭാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.
അല്ലാ, ഇന്നെല്ലാം കൊണ്ടും പുണ്യദിവസമാണല്ലോ കൃഷ്ണേട്ടാ, ചെർപുളശ്ശേരി ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. സമയംണ്ടച്ചാ അദ്ദേഹത്തെ ഒന്നു കണ്ട് ജാതകമൊക്കെ ഒന്നു നോക്ക്വാ.’
ക്ഷേത്രത്തിലെ സെക്രട്ടറി രാമൻ കൈമൾ കൃഷ്ണകുമാറിനോടു പറഞ്ഞു.