എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
എങ്കിലും അവൻ അവിടെയിരുന്നു.
ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി.
അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.
‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും’
കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.
അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.
അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.
എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.
‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.’
ചിരിയോടെ കിരൺ പറഞ്ഞു.’
അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.
ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.’
‘അതേ അതേ. നിനക്കു ഒരു മെഡൽ തരേണം’
ജീവനും തമാശയോടെ ആ അഭിപ്രായത്തെ പിന്താങ്ങി.
കൃഷ്ണകുമാർ അതു കേട്ടു പൊട്ടിച്ചിരിച്ചു. അയാൾ ഗ്ലാസ് കൈയിലെടുത്തുകൊണ്ടു പയ്യെ എഴുന്നേറ്റു.
‘സത്യം….’ അയാൾ പറഞ്ഞു.
‘അവളെ സ്‌നേഹിക്കാനൊന്നും ഒരു കാലത്തും എനിക്കു സമയമുണ്ടായിരുന്നില്ല,അവൾ വളർന്നു വലുതാകുന്നതുപോലും ഞാനറിഞ്ഞിരുന്നില്ല. ബിസിനസ്സ്, പൊതുപ്രവർത്തനം പിന്നെ സ്വാർഥതാൽപര്യങ്ങൾ.
ജീവിതത്തിൻ്റെ മറ്റു വശങ്ങളൊന്നും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.’