എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘എന്താണ് ഏട്ടാ ?
അപ്പു തിരിച്ചു ചോദിച്ചു,.
‘ഇങ്ങട് വാ നീയ്’
അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.
ടീപ്പോയിൽ ജാക്ക് ഡാനിയൽസിൻ്റെയും സിംഗിൾ മാർട്ടിൻ്റെയും ഓരോ കുപ്പികൾ.
വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്സ്.
കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.
പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.
‘കള്ളുകുടിയാണോ’
അപ്പു കിരണിനോടു ചോദിച്ചു.
‘ഉവ്വ്, നീ കുടിക്കാറില്ലേ..’
കിരൺ തിരിച്ചു ചോദിച്ചു.
‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.’
അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.
‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.’
അപ്പു പറഞ്ഞു.
‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ. അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.’
ജീവൻ പറഞ്ഞു.
‘അപ്പുമോൻ വരൂ, ഇരിക്കൂ ‘
കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു.
ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്.
അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.