എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി.
ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിൻ്റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു.
ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.
ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി.
അപ്പുവിൻ്റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.
‘ നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്‌ന്നോട് എ്ന്തു തെറ്റു ചെയ്തു’
വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു.
തൻ്റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു.
‘ അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്‌സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്‌സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ നാളെ അഞ്ജലിയുടെ ജീവിതത്തിൽ ഞാനുണ്ടാകില്ലാരുന്നല്ലോ, എന്തിനേ രക്ഷിച്ചേ? ‘
സൗമ്യനായി അപ്പു ചോദിച്ചു.
‘അതു ഞാൻ നിന്നെ വെറുതേ ചൂടാക്കാൻ കളി പറഞ്ഞതല്ലേ, നീയില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്കു പറ്റില്ല’
അഞ്ജലിയുടെ വിതുമ്പൽ കരച്ചിലിനു വഴിമാറിയിരുന്നു.
അപ്പുവിൻ്റെ മുഖത്തടിച്ച കൈകൊണ്ട് അവൾ അവൻ്റെ മുഖം തൻ്റെ വയറിലേക്കടുപ്പി്ച്ചു.
അപ്പു അവളുടെ വയറ്റിൽ മുഖമമർത്തി.