എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്‌റൂമിലേക്കു പോയി കതകടച്ചു.
നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.
അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു.
അവൾ ബാത്ത്‌റൂമിൻ്റെ വാതിലിൽ പോയി മുട്ടിവിളിച്ചു..
‘അപ്പൂ, അപ്പൂ’ ഒ്‌ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.
എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി.
അഞ്ജലി തൻ്റെ സകലശക്തിയുമെടുത്തു ബാത്ത്‌റൂമിൻ്റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച.
ബാ്ത്ത്‌റൂമിൻ്റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയ തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.
മരണം അവനെക്കൊണ്ടുപോയിരുന്നില്ല.
കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.
‘ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.’
ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു.
സമയം നഷ്ടപ്പെടുത്താതെ അവൾ അവൻ്റെ കാലുകളിൽ കയറിപ്പിടിച്ചു.
പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി.
ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു.
അവൻ്റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിൻ്റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു.
മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.