എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘ഞാൻ തൊട്ടുതരാം’
ഇലക്കീറിൽ നിന്നുള്ള ചന്ദനത്തിൽ നിന്നു ഒരു നുള്ളെടുത്ത് അവൾ അപ്പുവിൻ്റെ നെറ്റിയിൽ അണിയിച്ചു.
അപ്പു കോരിത്തരിച്ചുപോയി.
ഭാര്യയിൽ നിന്നുള്ള ആദ്യസ്പർശം, അവളുടെ വിരലുകളിലെ ചന്ദനത്തിൻ്റെ തണുപ്പ് അവൻ്റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.
അവൻ്റെ മനസ്സിൽ ആയിരം കിളികൾ ചില്ലവിട്ട് പറന്നുയർന്നു.
ഒരു സ്വപ്‌നാടകനെപ്പോലെ അപ്പു കാറിൽ കയറി ഓഫിസിലേക്കു ഡ്രൈവ് ചെയ്തു.
അവനൊന്നും മനസ്സിലായില്ല.
അ്ഞ്ജലിക്ക് എന്തു പറ്റിയെന്ന് അവനെത്ര ചിന്തിച്ചിട്ടും പിടിത്തം കിട്ടിയില്ല.
ഓഫിസിലും അപ്പു സ്വപ്‌നലോകത്തായിരുന്നു.
കൊടുംകൈ കുത്തിയിരുന്നു സ്വപ്‌നം കാണുന്ന തങ്ങളുടെ കൊച്ചു മുതലാളിയെക്കണ്ട് ഓഫിസ് ജീവനക്കാരും അദ്ഭുതപ്പെട്ടു.
ഏതായാലും അന്നു പകൽ അപ്പു മുഖം പോലും കഴുകിയില്ല….. അവൾ തൊട്ട ചന്ദനം മായരുത്.
ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിൻ്റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും ,
മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളം തണുപ്പ്.
അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു.
അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..
അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.
ഭ്രാന്തമായ സ്‌നേഹം.
One Response
Part 3, 4 എവിടെ
കിട്ടിയില്ല