എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി പറഞ്ഞു.
അപ്പുവിനാകെ അദ്ഭുതമായി ,
ഇവൾക്ക് പാചകമൊക്കെ അറിയാമോ, അവൻ ചിന്തിച്ചു.
ഏതായാലും കൂടുതൽ സമയം ചുറ്റിപ്പറ്റി നിൽക്കാതെ അവൻ പോയി കുളിച്ചു വന്നു.
ഓഫിസിലേക്കു പോകാൻ തയ്യാറെടുത്തായിരുന്നു അവൻ്റെ വരവ്.
അഞ്ജലി ഡൈനിങ് ടേബിളിനരികിൽ നിൽപ്പുണ്ടായിരുന്നു.
അവൻ്റെ മുമ്പിലേക്കവൾ ഒരു പ്ലേറ്റ് നീക്കി വച്ചു. അതിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി.
നാലു ചപ്പാ്ത്തി കഴിച്ചപ്പോൾ അപ്പു മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങി.
‘ഒരെണ്ണം കൂടി കഴിക്കാം’ അപ്പുവിൻ്റെ പ്ലേറ്റിലേക്കു അഞ്ജലി ഒരു ചപ്പാത്തി കൂടി വിളമ്പി.
അപ്പു അതിശയത്തോടെ അഞ്ജലിയുടെ മുഖത്തേക്കു നോക്കി. അവളുടെ പളുങ്കുഗോ്ട്ടികൾ പോലുള്ള കൃഷ്ണമണികളിൽ സ്‌നേഹത്തിൻ്റെ തിരി കത്തുന്നതുപോലെ അവനു തോന്നി.
പെട്ടെന്ന് അവൻ നോട്ടം പിൻവലിച്ചു.
ഭക്ഷണം കഴി്ഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അഞ്ജലി അവനു സമീപം എത്തി.
‘അപ്പുവിൻ്റെ പേരിൽ അച്ഛമ്മ ചന്ദനം പൂജിച്ചു വച്ചിട്ടുണ്ട്, തരാൻ പറഞ്ഞിരുന്നു, ഞാ്ൻ വിട്ടുപോയി ‘
അവൾ പറഞ്ഞു.
അച്ഛമ്മയുടെ സ്ഥിരം പരിപാടിയാണിത്. ഓരോ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അപ്പുവിൻ്റെ പേരിൽ ചന്ദനം പൂജിച്ചു വാങ്ങും.
‘തന്നേക്കൂ’
അവളുടെ കൈയ്യിലുള്ള ഇലക്കീറിനായി അവൻ കൈനീട്ടി.
One Response
Part 3, 4 എവിടെ
കിട്ടിയില്ല