എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
വളരെ വികാരഭരിതയായി രേഷ്മ സംസാരിച്ചു.
അതു കേട്ടിരുന്ന അഞ്ജലിയുടെ കൺകോണിൽ നീർ പൊടിച്ചു.
‘അതെ, അപ്പു തങ്കമാണ്, പത്തരമാറ്റ് പരിശുദ്ധിയുള്ള തനിത്തങ്കം’
അവൾ മനസ്സിൽ പറഞ്ഞു.
പിറ്റേദിവസം പുലർച്ചെ അപ്പു ഉണർന്നു.
അച്ഛമ്മയും ഹരികുമാരമേനോനും തിരിച്ചെത്തിയിട്ടില്ല.
രാവിലെ തൊട്ടടുത്തുള്ള റസ്റ്റോറൻ്റിൽ നിന്നു ഭക്ഷണം വാങ്ങാമെന്ന് അവൻ ചിന്തിച്ചു. അഞ്ജലിക്കും വാങ്ങിയേക്കാം,
എന്താണ് വേണ്ടതെന്നു ചോദിക്കാം.
മനസ്സിൽ ആലോചിച്ചുകൊണ്ട് അവൻ താഴേക്കിറങ്ങി.
അഞ്ജലി താഴെയുണ്ടായിരുന്നു.
രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു.
അവൾ ധരിച്ച വേഷമായിരുന്നു അപ്പുവിനെ ഞെട്ടിച്ചത്.
ഇളംനീല സാരിയും ബ്ലൗസും, നെറ്റിയി്ൽ ചന്ദനക്കുറി.
കല്യാണത്തിനു ശേഷം ആദ്യമായാണ് അപ്പു അഞ്ജലിയെ സാരിയുടുത്തു കാണുന്നത്.
കുലീനയായ ഒരു വീ്ട്ടമ്മയുടെ എല്ലാ ലക്ഷണവും ഉണ്ടായിരുന്നവൾക്ക്.
അപ്പുവിനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.
‘ഞാ്ൻ ഭക്ഷണം വാങ്ങാൻ പോകുകയാണ്, എന്താണു വേണ്ടതെന്നു പറഞ്ഞാൽ വാങ്ങിയിട്ടു വരാം’
അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു.
ആദ്യരാത്രിയിൽ കരണത്തടിച്ചതിൻ്റെ ചൊരുക്ക് അപ്പുവിന് ഇപ്പോഴുമുണ്ടായിരുന്നു.
‘ബ്രേക്ക്ഫാസ്റ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്, അപ്പു പോയി കുളിച്ചുവരൂ’
One Response
Part 3, 4 എവിടെ
കിട്ടിയില്ല