എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മാസ് ഡയലോഗുമടിച്ച് അപ്പു വീടിനു പുറത്തേക്കിറങ്ങി,
തൻ്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ പോയി.
അപ്പുവിൻ്റെ ഓരോ വാക്കുകളും അഞ്ജലിയുടെ ഹൃദയത്തിലേക്കാണു ചെന്നത്.
അതവിടെ കുത്തിനോവിച്ചു മുറിവുണ്ടാക്കി.
അപ്പു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അഞ്ജലി മനസ്സിലാ്ക്കുകയായിരുന്നു.
താനുദ്ദേശിച്ചതിനും എത്രയോ നിലവാരമുളളതാണ് അപ്പുവിൻ്റെ വ്യക്തിത്വമെന്ന് അവൾ തിരിച്ചറിഞ്ഞു.
അഞ്ജലി രേഷ്മയുടെ അടുക്കൽ ഓടിച്ചെന്നു, അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
‘ഹയ്യോ, എന്തൊരു വേദന’
പുറം തടവിക്കൊണ്ട് രേഷ്മ നിലവിളി്ച്ചു.
‘വേദനിച്ചോ?’
അഞ്ജലി അവളോടു ചോദിച്ചു.
‘ഇല്ല, മധുരിച്ചു’
ദേഷ്യപ്പെട്ട് രേഷ്മ പറഞ്ഞു
‘ വന്നു ബാഗ് പായ്ക്ക് ചെയ്യാൻ സഹായിക്കെടി, രണ്ടുമണിക്കൂറാ നിൻ്റെ കെട്ട്യോൻ്റെ ഡെഡ്‌ലൈൻ’
‘അഞ്ജലി, ഞാനൊരു കാര്യം പറയട്ടെ’
ബാഗിലേക്കു സാധനങ്ങൾ വയ്ക്കുന്നതിനിടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
‘ങൂം, പറഞ്ഞോ’
മുഖം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അഞ്ജലി മറുപടി നൽകി.
‘അഞ്ജലി, അപ്പു പാവമാണ്, തനിത്തങ്കത്തെയാണ് നീ നഷ്ടപ്പെടുത്താൻ നോക്കുന്നത്’ രേഷ്മ ഒന്നു നിർത്തി.’
ഇതു പോലൊരു ആൺകുട്ടിയെ ഭർത്താവായി കിട്ടിയിട്ട് നീ അവനെ ഉപേക്ഷിച്ചാൽ നിന്നോടു തന്നെ ചെയ്യുന്ന പാപമായിരിക്കും അത്,
ഒരിക്കലും അതിനു നിനക്കു മാപ്പു കിട്ടില്ല’
One Response
Part 3, 4 എവിടെ
കിട്ടിയില്ല