എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലിയുടെ പ്രിയകൂട്ടുകാരി രേഷ്മ (ഈ കഥയുടെ ആദ്യഭാഗത്തിൽ ഇവളെക്കുറിച്ചു പറയുന്നുണ്ട്)
‘എങ്ങനെയുണ്ടെടി വൈവാഹിക ജീവിതം?’
വന്നപാടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
അഞ്ജലി ഒന്നും മിണ്ടിയില്ല, വികാരങ്ങളില്ലാത്ത മുഖത്തോടെ അവൾ വെറുതെയിരുന്നു.
‘എന്തു പറ്റി , എന്‌റ മാലാഖക്കുട്ടി എന്തേ മുഖം വീർപ്പി്ച്ചിരിക്കുന്നത്,’
രേഷ്മ അവളുടെ അരികിൽ ചെന്നു ചോദിച്ചു.
അഞ്ജലി എ്ല്ലാ കാര്യങ്ങളും അവളോടു പറഞ്ഞു.
എത്ര ശ്രമിച്ചിട്ടും അപ്പു ഡിവോഴ്‌സ് നൽകുന്നില്ലെന്ന കാര്യവും അവൾ രേഷ്മയെ ധരിപ്പിച്ചു.
‘എന്തിനാ അവൻ്റെ ഡിവോഴ്‌സ് നോ്ക്കിയിരിക്കുന്നത്, നിനക്ക് അവനെ ഡിവോഴ്‌സ് ചെയ്തൂടെ’
രേഷ്മ ചോദിച്ചു.
‘ഞാൻ അതിനു തുനിഞ്ഞാൽ എൻ്റച്ഛൻ പ്രശ്‌നമുണ്ടാക്കും, തന്നിഷ്ടം കാട്ടിയെന്നു പറഞ്ഞു സ്വൈര്യം തരില്ല, അപ്പു എന്നെ ഡിവോഴ്‌സ് ചെയ്താൽ ആ പ്രശ്‌നമില്ല’
അഞ്ജലി പറഞ്ഞു.
ഒരു നിമിഷം രേഷ്മ എന്തോ ചിന്തിച്ചു.
‘അപ്പുവിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർത്താലോ ? നിനക്കു ഡിവോഴ്‌സും കി്ട്ടും, അച്ഛൻ പ്രശ്‌നവുമുണ്ടാക്കില്ല,’
തൻ്റെ മനസ്സിലുള്ള ക്രൂരമായ പദ്ധതിയുടെ ചുരുളുകൾ രേഷ്മ അഴി്ച്ചു.
‘നീയെന്തൊക്കെയാ ഈ പറയുന്നേ’
അഞ്ജലിക്ക് ഒന്നും മനസ്സിലായില്ല.
‘അപ്പുവിനെ മറ്റൊരു പെണ്ണ് വശീകരിച്ചെന്നു കൂ്ട്ടുക, അവര് തമ്മിൽ ബന്ധപ്പെടുന്നു, ആ വിഡിയോ എടുത്താൽ പോരെ?