എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഏതു വിവാഹിതനും സുന്ദരമായ ഓർമ നൽകുന്ന ആദ്യരാത്രി അപ്പുവിനങ്ങനെ കാളരാത്രിയായി,
വിങ്ങുന്ന മനസ്സോടെ മുറിയിലുണ്ടായിരുന്ന സെറ്റിയിലേക്ക് അവൻ കമിഴ്ന്നു കിടന്നു.
കുറച്ചു നേരത്തിനു ശേഷം കട്ടിലിൽ കിടന്ന് അഞ്ജലിയും ഉറങ്ങി….
അപ്പുവും അഞ്ജലിയും ഒരു മാസത്തേക്കു തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല,
അപ്പു സെറ്റിയിലും അഞ്ജലി കട്ടിലിലുമായി കിടപ്പു തുടർന്നു.
പിള്ളേരുടെ തണുപ്പൻ ബന്ധം കുടുംബാംഗങ്ങൾക്കു മനസ്സിലായെങ്കിലും ആരും ഇടപെടാൻ പോയില്ല.
ചെറുപ്രായത്തിലുള്ള വിവാഹമല്ലേ, സമയമെടുത്ത് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു അപ്പുവിൻ്റെ അച്ഛനും അച്ഛമ്മയും.
അഞ്ജലിക്കു തറവാട്ടിലുള്ള ജീവിതം നന്നായി ഇഷ്ടപ്പെട്ടു.
അച്ഛമ്മയും ഹരിമേനോനും അവളെ സ്വന്തം കുട്ടിയെന്ന പോലെയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ ഇതു തൻ്റെ പാതയല്ലെന്ന് അവൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.
ഏതു നിമിഷവും ഇവരെ പിരിയേണ്ടിവരാം.
അപ്പുവിനെ പ്രകോപിപ്പിച്ചു ഡിവോഴ്‌സ് നേടാനായിരുന്നു അവളുടെ ശ്രമം.
അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി അതു ചെയ്യുക എന്ന പദ്ധതി പക്ഷേ നടാടെ പാളി.
എന്തു ചെയ്തിട്ടും അപ്പു പ്രതികരിച്ചില്ല.
അങ്ങനെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലേക്കാണു പുതിയൊരു അതിഥി കടന്നുവന്നത്.