എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ‘അപ്പൂ , എനിക്കു കുറച്ചു കാര്യങ്ങൾ സീരിയസായി പറയാനുണ്ട്’
അഞ്ജലി ഗൗരവം വിടാതെ പറഞ്ഞു.
‘പറഞ്ഞോളൂ, ഇഷ്ടം പോലെ സമയമുണ്ടല്ലോ, എത്രവേണമെങ്കിലും സീരിയസായോ കോമഡിയായോ പറഞ്ഞോളൂ.’
കളിപറയുന്ന രീതിയിൽ അപ്പു പറഞ്ഞു.
‘അപ്പൂ’
ദേഷ്യം സ്ഫുരിക്കുന്ന ശബ്ദത്തിൽ അഞ്ജലി വിളിച്ചു.
അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.
അപ്പു ഒരു നിമിഷത്തേക്കു നിശബ്ദനായി.
അഞ്ജലി വളരെ കാര്യമായി എന്തോ പറയാൻ പോകയാണെന്ന് അവനു തോന്നി.
ഒരു നിമിഷം നിശബ്ദയായി ഇരുന്ന ശേഷം അഞ്ജലി പറഞ്ഞു
‘അപ്പു, എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമായിരുന്നില്ല, എത്രയും വേഗം എന്നെ ഡിവോഴ്‌സ് ചെയ്യണം. ഞാനും അപ്പുവുമായുള്ള ജീവിതം കൊണ്ട് അപ്പുവിന് ഒരു പ്രയോജനവും ഉണ്ടാകില്ല’
ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
കൂടം കൊണ്ടു തലയ്ക്കടി കൊണ്ടതുപോലെയാണ് അപ്പുവിനു തോന്നിയത്.
ആദ്യമായി മനസ് അർപ്പിച്ച പെണ്ണ്, താലികെട്ടിയ ഭാര്യ, ദാ പറയുന്നു ഡിവോഴ്‌സ് വേണമെന്ന് , അതും ആദ്യരാത്രിയിൽ
‘അഞ്ജലിക്ക് പ്രേമം എന്തെങ്കിലുമുണ്ടോ?’ `
ഒരു നിമിഷത്തെ നിശബ്ധതയ്ക്കു ശേഷം അപ്പു ചോദിച്ചു.
‘അതൊന്നുമില്ല, എനിക്ക് വിവാഹജീവിതത്തിൽ താൽപര്യമില്ല, ഒരുപാടു ലക്ഷ്യങ്ങളുണ്ട് ജീവിതത്തിൽ, ഫോർ ദാറ്റ്, ഐ ഹാവ് ടുബി ഇൻഡിപ്പെൻ്റൻ്റ്’